Saturday, March 14, 2026 Last Updated 28 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 29 Oct 2025 06.23 PM

‘എന്റെ ഏറ്റവും വലിയ ശക്തിയാണ് നീ; എന്നെ ഞാനാകാന്‍ പ്രേരിപ്പിക്കുന്നത് നീയാണ്; ജന്മദിനാശംസകള്‍ ആദു...’ തന്റെ രാജ്ഞിക്ക് ഹൃദയ സ്പര്‍ശിയായ കവിതയുമായി സിദ്ധാര്‍ത്ഥ്

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യന്‍ താരദമ്പതിമാരാണ് സിദ്ധാർത്ഥും അദിതി റാവു ഹൈദാരിയും. ഇപ്പോഴിതാ അദിതിയുടെ 47-ാം ജന്മദിനത്തില്‍ ഹൃദയസ്പർശിയായ കവിത സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയാണ് സിദ്ധാര്‍ത്ഥ്.
Siddharth, Aditi Rao Hydari
Sidharth birthday wish for his wife aditi rao hydari (Image Source: Instagram)

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദാരിയും. രണ്ടുപേരും കരിയറില്‍ തിളങ്ങി നിന്ന സമയത്തു തന്നെയാണ് പ്രണയിച്ചതും വിവാഹം ചെയ്തതും. സ്വകാര്യ ജീവിതത്തില്‍ വലിയ ദുഃഖങ്ങളും പ്രതിസന്ധികളും തരണം ചെയ്ത താരങ്ങള്‍ പരസ്പരം തുണയായും കരുത്തായും മാറിയാണ് ജീവിതത്തില്‍ ഒന്നിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരദമ്പതിമാര്‍ ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ ഇതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ അദിതിയുടെ 47-ാം ജന്മദിനത്തില്‍ ഹൃദയസ്പര്‍ശിയായ റൊമാന്റിക് കവിത പങ്കിട്ടാണ് സിദ്ധാര്‍ത്ഥ് ആശംസകള്‍ കുറിക്കുന്നത്. തന്റെ എറ്റവും വലിയ ശക്തിയും പ്രേരണയുമാണ് അദിതിയെന്നും തന്റെ രാജ്ഞിയാണെന്നുമാണ് സിദ്ധാര്‍ത്ഥ് കുറിച്ചിരിക്കുന്നത്.
‘‘എന്റെ പ്രണയം ഇന്ന് ജനിച്ചു...
എല്ലാ ദിവസവും ഓരോ നിമിഷത്തിലും എന്റെ അസ്തിത്വത്തിൽ ഞാൻ നിന്നെ അനുഭവിക്കുന്നു.
ഞാൻ എവിടെ പോയാലും നീ എന്നോടൊപ്പമുണ്ട്...എന്റെ ഉറ്റ സുഹൃത്ത്, എന്റെ ഏറ്റവും വലിയ ശക്തി...എന്നെ ഞാനാകാൻ പ്രേരിപ്പിക്കുന്നത് നീയാണ്...ജനിച്ചതിന് നന്ദി. ഈ ജീവിതത്തിന് നന്ദി... എന്റെ ശക്തിയായതിന് നന്ദി, എന്റെ രാജ്ഞി,
എന്റെ പ്രതിഭാധനയായ, അനുഗ്രഹീതയായ, സുന്ദരിയായ ഭാര്യയായതിന് നന്ദി....ജന്മദിനാശംസകൾ ആഡു...ഞാൻ നിന്നെ സ്നേഹിക്കുന്നു...’’ എന്നാണ് അദിതിക്കൊപ്പമുള്ള ചിത്രങ്ങള്‍ക്ക് പങ്കിട്ട് സിദ്ധാര്‍ത്ഥ് കുറിച്ചിരിക്കുന്നത്. ആരാധകരടക്കം നിരവധി പേരാണ് അദിതിക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

Ads by Google
Wednesday 29 Oct 2025 06.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW