-->
സിനിമ സീരിയൽ പ്രേക്ഷകർക്ക് സുപരിചിതയായി പ്രേക്ഷക മനസ്സിലിടം നേടിയ താരമാണ് ഇന്ദുലേഖ. സഹോദരി വേഷങ്ങളിലും സഹനായിക വേഷങ്ങളിലുമടക്കം തിളങ്ങിയ താരം മുപ്പത്തിമൂന്ന് വര്‍ഷമായി സീരിയല്‍-സിനിമ മേഖലയില്‍ സജീവമാണ്. ബാലതാരമായി അഭിനയം തുടങ്ങിയ താരം പിന്നീട്ചെറിയ സീരിയലുകളില്‍ അഭിനയിച്ച് തുടങ്ങി, ശേഷം മെഗാ സീരിയലുകളുടെ ഭാഗമാവുകയായിരുന്നു.
ദൂരദര്‍ശന്‍ കാലം മുതല്‍ മലയാള മിനിസ്‌ക്രീനിലെ സുപരിചിത മുഖമായ ഇന്ദുലേഖ സോഷ്യൽ മീഡിയയിലും സജീവമായ താരമാണ്. നൃത്ത പരിപാടികളുടെയും ചിത്രങ്ങളും വീഡിയോകളും പങ്കിടാറുള്ള താരം ഇപ്പോൾകൂടുതല്‍ സീരിയലുകളില്‍ സജീവമായിരിക്കുകയാണ്. എല്ലാ വിശേഷങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഭര്‍ത്താവിന്റെ മരണശേഷം തനിക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെയും അതിജീവനത്തെയും കുറിച്ചാണ് താരം മനസ്സ് തുറക്കുകയാണ്.
‘‘വിധവയായുള്ള ജീവിതം അത്ര എളുപ്പമല്ല. സമൂഹം പല തരത്തിലുള്ള കുത്തുവാക്കുകള്‍ പറയാറുണ്ട്. ഭര്‍ത്താവ് മരിച്ച സമയത്തും ഞാന്‍ സീരിയലില്‍ അഭിനയിക്കുകയായിരുന്നു. അന്ന് മകള്‍ വളരെ ചെറുതായിരുന്നു. പുറത്തിറങ്ങുമ്പോൾ പലരും എന്നെക്കുറിച്ച് പലതും പറയുമായിരുന്നു. അതുകൊണ്ട് ഒരുപാട് ശ്രദ്ധിച്ചാണ് കാര്യങ്ങള്‍ ചെയ്തത്. പിന്നീട് മനസ്സിലായി, സമൂഹത്തെ ഭയന്ന് ഒതുങ്ങി കൂടേണ്ട കാര്യമില്ല. നമ്മുടെ വഴിക്ക് നമ്മള്‍ പോയാലേ ജീവിതം മുന്നോട്ട് പോകുകയുള്ളൂ.
ചില കാര്യങ്ങള്‍ കേള്‍ക്കുമ്പോൾ വിഷമം തോന്നാറുണ്ട്, പലപ്പോഴും മാറിയിരുന്ന് കരഞ്ഞിട്ടുണ്ട്. ഇപ്പോഴും പഴയ ചിന്താഗതിയുള്ള ഒരുപാട് ആളുകളുണ്ട്, വിദ്യാഭ്യാസവും വിവരവുമുള്ളവരില്‍ നിന്നാണ് കൂടുതല്‍ മോശം അനുഭവങ്ങള്‍ നേരിട്ടത്. ഇതേത്തുടര്‍ന്ന് അധികം ആളുകളുമായി അടുത്ത് ഇടപഴകുന്നത് ഞാൻ കുറച്ചു. അഭിനയരംഗത്ത് അടുത്ത സുഹൃത്തുക്കള്‍ ആരുമില്ല.
സിനിമയിലും സീരിയലിലും അവസരം ലഭിക്കാന്‍ പല അഡ്ജസ്റ്റ്മെന്റുകളും നടത്തേണ്ടി വരും എന്ന തെറ്റായ ധാരണ പലര്‍ക്കുമുണ്ട്, എന്നാല്‍ എല്ലാവരും അങ്ങനെയല്ല. ഓരോരുത്തരും തങ്ങളുടെ വഴി സ്വയം തീരുമാനിക്കണം...
സീരിയലില്‍ അഭിനയിക്കുമ്പോൾ കോസ്റ്റ്യൂംസ് കണ്ടുപിടിക്കുക, വാങ്ങിക്കുക എന്നത് നടിമാര്‍ക്ക് വളരെ ബുദ്ധിമുട്ടേറിയ ഒന്നാണ്. പക്ഷെ എനിക്ക് ഒരു ഭാഗ്യമുണ്ടായിട്ടുണ്ട്. പാവപ്പെട്ട വീട്ടിലെ സ്ത്രീ എന്ന റോളുകളാണ് ഏറെയും ചെയ്തിട്ടുള്ളത്. അതുകൊണ്ട് തന്നെ വില കൂടിയ സാരിയും ആഭരണങ്ങളും വാങ്ങേണ്ടി വരാറില്ല. റിയലിസ്റ്റക്കായി അഭിനയിക്കണമല്ലോ...’’ ഇന്ദുലേഖ പറഞ്ഞു. സംവിധായകനായിരുന്ന ഭര്‍ത്താവ് ശങ്കരന്‍കുട്ടി ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് അന്തരിച്ചത്. അതിനുശേഷം ഇന്ദുലേഖ തന്റെ ജീവിതം മകള്‍ക്കായി മാറ്റിവെക്കുകയായിരുന്നു.
ഇന്ദുലേഖയുടെ ആദ്യ സിനിമ വിനയന്‍ സംവിധാനം ആകാശഗംഗ ആയിരുന്നു. ഇരുപതാം വയസ്സിലായിരുന്നു ഇന്ദുലേഖയുടെ വിവാഹം. സംവിധായകന്‍ ശങ്കര്‍ കൃഷ്ണ ആയിരുന്നു ഇന്ദുലേഖയുടെ ഭര്‍ത്താവ്. ഒരു അപകടം സംഭവിച്ച ശേഷം ശങ്കർ കൃഷ്ണയ്ക്ക് തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. അതോടെ ശങ്കര്‍ കൃഷ്ണയുടെ മദ്യപാന ശീലം കൂടുകയും അത് കരള്‍ രോഗത്തിലേക്ക് നയിക്കുകയും ചെയ്തു. ഭര്‍ത്താവിന് ലിവര്‍ സിറോസിസ് ബാധിച്ചതോടെ ഇന്ദുലേഖയുടെ ജീവിതം ദുരിതത്തിലായിത്തുടങ്ങി. ആ പ്രതിസന്ധിഘട്ടത്തില്‍ തന്നെയായിരുന്നു മകളുടെ ജനനവും. പതിനൊന്ന് വര്‍ഷമായി ഉണ്ണിമായ എന്ന മകളാണ് ഇന്ദുലേഖയുടെ ലോകം. മകള്‍ മെഡിസിന് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്.