-->
കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകളും സായ്കുമാറിന്റെ മകളുമായ വൈഷ്ണവി സായ്കുമാര്‍ മുത്തശ്ശന്റെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് അഭിനയരംഗത്തേക്ക് എത്തിയ താരമാണ്. കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയില്‍ ദുര്‍ഗയെന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം മിനിസ്ക്രീനില്‍ തുടക്കം കുറിച്ചത്. ആദ്യ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ വൈഷ്ണവിക്ക് കഴിഞ്ഞിരുന്നു. പിന്നീട് മികച്ച വേഷങ്ങളിലൂടെ സീരിയൽ രംഗത്ത് സജീവമായി. സോഷ്യല്‍മീഡിയയിലും സജീവമാണ് താരപുത്രി.
ഇപ്പോഴിതാ തന്റെ പേരില്‍ വന്ന ഫേക്ക് എഐ ഇമേജിനെക്കുറിച്ചും വ്യാജ പ്രൊഫൈലിനെക്കുറിച്ചും സത്യാവസ്ഥ പങ്കിടുകയാണ് വൈഷ്ണവി. മറ്റുള്ളവര്‍ക്ക് പറഞ്ഞു രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ല താനും തന്റെ കുടുംബവുമെന്ന് പോസ്റ്റില്‍ വ്യക്തമായി വൈഷ്ണവി കുറിക്കുന്നു. ‘‘നമസ്കാരം, ഞാൻ വൈഷണവി സായിക്കുമാർ, എന്റെ ഫാന്‍ പേജ് സൃഷ്ടിച്ച ഒരു എഐ ഇമേജിന്റെ പേരിൽ കുറച്ച് ദിവസമായി എന്റെ കുടുംബത്തിനെ കുറിച്ചും എന്റെ അച്ഛനെയും അമ്മയേയും കുറിച്ചും എന്നെയും എന്റെ ജീവിതത്തെ കുറിച്ചുമുള്ള പല പോസ്റ്റുകളും കാണുന്നു..
എന്റെ അച്ഛനും അമ്മയും എന്റെ കുടുംബവും നിങ്ങൾക്ക് എഴുതി രസിക്കാനോ ജഡ്ജ് ചെയ്യാനോ ഉള്ളതല്ലാ... എന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ അല്ല ഈ പറയുന്ന എഐ ഇമേജ് പോസ്റ്റ് ചെയ്തിട്ടുള്ളത്...
എന്റെ ഇന്‍സ്റ്റഗ്രാം ഐഡി- ഐആംവൈഷ്ണവിസായ്കുമാര്‍ ഒഫീഷ്യല്‍ ആണ്...ദയവു ചെയ്ത് എന്റെ പേഴ്സണല്‍ ലൈഫ് മാറ്റേഴ്സ് പബ്ലിക്കിലേക്ക് വലിച്ചിഴയ്ക്കരുത്. എന്റെ അച്ഛന് എന്റെ മനസ്സിലുള്ള സ്ഥാണം ഇങ്ങനെ എഐ ഇമേജിലുടെ തെളിയിക്കേണ്ട കാര്യം എനിക്കില്ല...ദയവായി ഞങ്ങളെ വെറുതെ വിടൂ...’’ എന്നാണ് വൈഷ്ണവി കുറിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ ദിവസം വൈഷ്ണവിയും സായ്കുമാറും ഒരുമിച്ചുള്ള ഒരു എഐ ഇമേജ് വൈഷ്ണവിയുടേത് എന്ന് പറയപ്പെടുന്ന ഒരു ഇന്‍സ്റ്റഗ്രാം പേജിലൂടെ വന്നിരുന്നു. സായ്കുമാര്‍ വൈഷ്ണവിയുടെ തോളില്‍ കൈവച്ച് ഇരിക്കുന്ന സെല്‍ഫിയായാണ് വൈഷ്ണവി എഐ ചിത്രം ഒരുക്കിയത്. അതിനു താഴെ നിരവധി പേരാണ് സായ്കുമാറിനെ വിമര്‍ശിച്ച് കമന്റുകള്‍ നല്‍കിയിരുന്നത്. അതുകൊണ്ടാകാം താരപുത്രി ഇങ്ങനെയൊരു തുറന്ന പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.