-->
പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാഘട്ട പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് 143 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ച് ആര്‍ജെഡി. തേജസ്വി യാദവ് രാഘോപുര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുക. ലാലു കുടുംബത്തിന്റെ ശക്തികേന്ദ്രമായ രാഘോപുറില്‍ നിന്നാണ് അവസാന രണ്ടു തവണയും തേജസ്വി വിജയിച്ചത്.
നേരത്തെ ലാലുവും ഭാര്യ രാബ്‌റി ദേവിയും പ്രതിനിധീകരിച്ച മണ്ഡലമാണ് രാഘോപുര്‍. പ്രധാന നേതാക്കളായ ചന്ദ്രശേഖര്‍ മാധേപുരയിലും വീണ ദേവി മൊകാമയിലും ഉദയ് നാരായണ്‍ ചൗധരി ജാഝയിലുമാണ് മത്സരിക്കുന്നത്. വൈശാലി ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും ആര്‍ജെഡിയും നേരിട്ട് ഏറ്റുമുട്ടാന്‍ സാധ്യതയുണ്ട്. കുറഞ്ഞത് എട്ട് മണ്ഡലങ്ങളിലെങ്കിലും സഖ്യത്തിനുള്ളിലെ സ്ഥാനാര്‍ഥികള്‍ പരസ്പരം മത്സരിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്.