Saturday, March 21, 2026 Last Updated 3 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 17 Oct 2025 11.34 AM

ഉപാധികളോടെ പാലിയേക്കരയില്‍ വീണ്ടും ടോള്‍പിരിവിന് അനുമതി ; പഴയനിരക്ക് തുടരണമെന്ന് ഹൈക്കോടതി

uploads/news/2025/10/806159/paliyekkara.jpg

കൊച്ചി: കര്‍ശനമായ ഉപാധികളോടെ പാലിയേക്കരയില്‍ വീണ്ടും ടോള്‍പിരിവിന് ദേശീയപാതാ അതോറിറ്റിക്ക് ഹൈക്കോടതി അനുമതി നല്‍കി. ഓഗസ്റ്റില്‍ നിലവിലുണ്ടായിരുന്ന പഴയനിരക്കില്‍ തന്നെ ടോള്‍പിരിവ് തുടരണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. 72 ദിവസത്തിന് ശേഷമാണ് വീണ്ടും പാലിയേക്കരയില്‍ ടോള്‍പിരിവ് തുടരുന്നത്. പുതുക്കിയ നിരക്ക് ഒരു കാരണവശാലും പിരിക്കാനാകില്ലെന്നും പറഞ്ഞു.

സെപ്തംബര്‍ 1 മുതല്‍ നടപ്പാക്കാനിരുന്ന പുതിയ നിരക്ക് ഈടാക്കാന്‍ പാടില്ലെന്നാണ് നിബന്ധന. ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. ദേശീയപാതാ നിര്‍മ്മിതികള്‍ അടിയന്തിരമായി നടത്തി എത്രയും വേഗം ഗതാഗതയോഗ്യമാക്കണമെന്നും ഹൈക്കോടതി പറഞ്ഞു. ടോള്‍പിരിവ് പുനരാരംഭിക്കാനുള്ള ദേശീയപാതാ അതോറിറ്റിയുടെ ഹര്‍ജി കഴിഞ്ഞ ഒമ്പത് തവണയും തള്ളിയ ശേഷം പത്താം തവണയാണ് ടോള്‍പിരിവ് വീണ്ടും തുടങ്ങുന്ന കാര്യം അംഗീകരിച്ചത്.

ദേശീയപാതാ അതോറിറ്റിക്ക് ഇത് വലിയ ആശ്വാസമാണ്. ടോള്‍ പിരിവ് തടഞ്ഞത് കൊണ്ടു വലിയ സാമ്പത്തീക പ്രതിസന്ധിയുണ്ടാകുന്നു എന്ന വാദം കൂടി പരിഗണിച്ചാണ് ടോള്‍പിരിവ് തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഇടപ്പള്ളി, മണ്ണൂത്തി ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കുണ്ട്. ആമ്പല്ലൂരിലും മുരിങ്ങൂരിലുമെല്ലാം നിലനില്‍ക്കുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും ഹൈക്കോടതി വിലയിരുത്തി.

Ads by Google
Friday 17 Oct 2025 11.34 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW