Wednesday, March 11, 2026 Last Updated 53 Min 57 Sec ago English Edition
Todays E paper
Ads by Google
Sunday 12 Oct 2025 11.39 AM

ശ്രീ. ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശ്രീമത് ഭഗവത സപ്താഹയജ്ഞം

uploads/news/2025/10/805261/7.jpg

ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ഭക്ത ജനങ്ങളുടെ അഭിലാഷം അനുസരിച്ചു ഈ വർഷം ഒക്ടോബർ മാസം പന്ത്രണ്ടു മുതൽ
പത്തൊൻപതുവരെ ( 1201 കന്നി 26 മുതൽ തുലാം 3 വരെ) ശ്രീമത്‌ ഭാഗവതസപ്‌താഹയജഞം ഭഗവാന്റെ തിരുനടയിൽ നടത്ത പ്പെടുകയാണ്.
സാത്വിക ചിന്തകളാൽ മനസ്സും ശരീരവും പാകപ്പെടുത്തി ഭക്തി ജ്ഞാനവൈരാഗ്യങ്ങളുടെ പടികൾ കടന്നു മോചനത്തിന്റെ ബ്രഹ്മസമുദ്രമായ
ബ്രഹ്‌മോഹം എന്നായിത്തീരുവാൻ ഭക്തിസുധാരസമൊഴുകുന്ന ശ്രീമത്‌ ഭാഗവത സപ്‌താഹ യജഞം കലിയുഗത്തിൽ എത്രമാത്രം
സഹായിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒക്ടോബർ പന്ത്രണ്ടാംതീയതി ഞായറാഴ്ച രാവിലെ 10.30 നു ഭാഗവത മാഹാത്മ്യ
പ്രഭാഷണത്തോടുകൂടിയാണ് യജ്ഞം ആരംഭിക്കുന്നത്.

18,000 ശ്ലോകങ്ങളും12 സ്കന്ദങ്ങളും അടങ്ങുന്ന കരചരണാദിയവയവങ്ങളോടു കൂടിയ
ഭഗവാന്റെ പ്രത്യക്ഷ സ്വരൂപമാണ് ശ്രീമത്‌ ഭാഗവതം. ശ്രീ നാരായണമന്ത്രത്താൽ ക്ഷേത്ര സന്നിധിയെ ഭക്തിസാന്ദ്രമാക്കി സർവജീവചരാചരങ്ങൾക്കും ആനന്ദ സുഖവും ഐശ്വര്യവും, കീർത്തിയും പ്രദാനം ചെയ്യുന്ന ഒന്നാണ് ഭാഗവതം. ശ്രവണത്താലും കീർത്തനത്താലും,ശ്രീ കൃഷ്ണദർശനത്താലും എത്ര കേട്ടാലും മതിവരാത്തൊരു സ്വർഗീയഅനുഭൂതി തന്നെയാണ് ഈ ഭാഗവത മഹായജഞം. ഭാഗ്യമെന്നു പറയട്ടെ സംസ്കൃത പണ്ഡിതനും വേദേതിഹാസപുരാണങ്ങളിൽഅഗാധപാണ്ടിത്യവും ഉള്ള ബ്രഹ്മശ്രീ കിഴക്കേടം ഹരിനാരായണൻനമ്പൂതിരിയാണ് ഈ വർഷത്തെ സപ്‌താഹയജ്ഞത്തിന്റെ ആചാര്യൻ.

ഈയജ്ഞത്തിൽനിന്നുമുത്ഭവിക്കുന്ന വേദാന്തത്തിന്റെ ഉജ്ജ്വലമായ ശക്തി ചൈതന്യം ഉപനിഷത്തുകളിലെ ഭാവഗാംഭീര്യം എന്നിവയും ഭാഗവതത്തെയും ഭഗവാനെയും ഒന്നായി കണ്ടുകൊണ്ടു ലളിതമായ ഉപമകൾ ഗ്രാഹ്യമാകുന്ന തത്വവിജ്ഞാനം ഹൃദയഹാരിയായ സ്തുതികൾ എന്നിവ ഭക്തജനങ്ങൾക്ക് സന്തോഷകരമായി തീരുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഇത്തരം ഒരു സന്ദർഭം നമ്മുടെ ക്ഷേത്രതിരുമുറ്റത്തു ലഭ്യമാകുമ്പോൾ ആദ്യാവസാനം പങ്കെടുത്തു ഭാഗവത പാരായണം ഗ്രഹിച്ചും നാമ ജപ പൂജാദികളിൽ സംബന്ധിച്ചും വിവിധ സേവന

പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും യജ്ഞാനടത്തിപ്പിനു ഉദാരമായി സംഭാവന നൽകിയും ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹത്തിന്പാത്രീഭൂതരാകാനുമുള്ള ഈ അസുലഭ അവസരം പ്രയോജനപ്പെടുത്തണമെന്ന് സ്നേഹപൂർവ്വം സവിനയം അറിയിക്കുന്നു.

വാർത്ത അയച്ചത്: ശങ്കരൻകുട്ടി, ഹ്യൂസ്റ്റൻ

Ads by Google
Sunday 12 Oct 2025 11.39 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW