-->
തിരുവനന്തപുരം: വിദേശബന്ധമുള്ള ചില കമ്പനികള്‍ ശബരിമലയുമായി ബന്ധപ്പെട്ടു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണത്തില്‍. സ്വര്‍ണപ്പാളിയുമായി ബന്ധമുള്ള ഒരു കമ്പനിക്കും ഇവരുമായി ബന്ധമുള്ള മറ്റൊരു കമ്പനിക്കും വിദേശ ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ വെബ്‌സൈറ്റില്‍ തന്നെ ഇതു സംബന്ധിച്ച സൂചനകള്‍ ഉണ്ടായിട്ടും ഇവരുമായി ഇടപാടുകള്‍ നടത്തിയത് ഗുരുതരമായ സുരക്ഷ വീഴ്ചയാണ്.
മറ്റൊരു കമ്പനിയുടെ അതിഥിയായി വിദേശ സന്ദര്‍ശനം നടത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഒരു മുന്‍ പ്രസിഡന്റ് ഈ കമ്പനിക്ക് ശബരിമലയില്‍ ഉള്‍പ്പെടെ ദേവസ്വം ബോര്‍ഡിലെ പല ക്ഷേത്രങ്ങളിലും മറ്റു സ്ഥാപങ്ങളിലും നിര്‍മാണ പ്രവര്‍ത്തങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നു.
ഈ പ്രസിഡന്റിനൊപ്പം ദേവസ്വം ബോര്‍ഡിലെ ചില ഉന്നതരും ഉണ്ടായിരുന്നു. ഇതും സംശയത്തിന് ഇടയ്ക്കിയിട്ടുണ്ട്. വിവാദനായകനുമായി ഈ മുന്‍ പ്രസിഡന്റിന് അടുത്ത ബന്ധമുണ്ടായിരുന്നു. ശബരിമലയില്‍നിന്ന് കാണാതായ സ്വര്‍ണപ്പാളി ഉള്‍പ്പെടെയുള്ള അമൂല്യ വസ്തുക്കള്‍ വിദേശത്തേക്കു കടത്തിയോ എന്ന സംശയവും ബലപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ശബരിമലയില്‍ കേന്ദ്ര അനേഷണം വരുമെന്നു സുചന.
സ്വര്‍ണപ്പാളിയില്‍നിന്ന് 475 ഗ്രാം സ്വര്‍ണം കാണാതായിട്ടുണ്ടെന്ന നിരീക്ഷണത്തെത്തുടര്‍ന്ന് കേസെടുത്ത് അന്വേഷിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട മഹസറില്‍ ഒപ്പിട്ട ഉന്നതന്‍ ഉള്‍പ്പെടെയുള്ളവര്‍ നിരവധി തവണ വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. മധ്യതിരു വിതാം കൂറില്‍ അടുത്തിടെ ഇവരില്‍ ഒരാള്‍ നിര്‍മിച്ച രമ്യ ഗ്രഹം തട്ടിപ്പ് പണം ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന സംശയവും ബലപ്പെടുകയാണ്.
ആന ഉടമകള്‍ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ള ഇയാളുടെ വീട്ടില്‍ നിലമ്പൂരില്‍നിന്ന് വന്‍തോതില്‍ തേക്ക് എത്തിച്ചാണ് പണി നടത്തിയി രിക്കുന്നത്. ഇതിനുള്ള സാമ്പത്തിക സ്രോതസ് സംശയനിഴലിലാണ്. കേസ് അനേഷണം ഏറ്റെടുത്ത പ്രത്യേക അന്വേഷണ സംഘവും വിദേശ ബന്ധവും അനേഷിച്ചേക്കും.