Saturday, March 21, 2026 Last Updated 13 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 11.46 AM

ലിവ് ഇന്‍ റിലേഷനില്‍ നിന്ന് പെണ്‍കുട്ടികള്‍ വിട്ടുനില്‍ക്കണം ; അല്ലെങ്കില്‍ 50 കഷ്ണങ്ങളായി വെട്ടിനുറുക്കപ്പെടും

uploads/news/2025/10/804903/anandi-ben.jpg

ലഖ്നൗ: പെണ്‍കുട്ടികളോട് ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍ ചെന്നുചാടരുതെന്നും 50 കഷ്ണങ്ങളായി വെട്ടിനുറുക്കപ്പെടാന്‍ ഇരയാകരുതെന്നും വിദ്യാര്‍ത്ഥിനി കള്‍ക്ക് മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍.

ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകളില്‍നിന്ന് പെണ്‍കുട്ടികള്‍ വിട്ടുനില്‍ക്കണമെന്നും അല്ലെങ്കില്‍ 50 കഷ്ണങ്ങളായി കണ്ടെത്തിയേക്കാമെന്നുമാണ് ആനന്ദിബെന്‍ പറഞ്ഞത്. ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ബന്ധങ്ങളില്‍ ഇരകളായ പെണ്‍കുട്ടികളെ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും അവര്‍ക്കെല്ലാം അസ്വസ്ഥപ്പെടുത്തുന്ന കഥകള്‍ ഏറെയാണെന്നും ഇത്തരം ബന്ധങ്ങളിലേക്ക് സ്ത്രീകള്‍ എത്തുന്നത് തടയാന്‍ അവബോധം വേണമെന്നും പറഞ്ഞു. വാരണാസിയില്‍ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ ബിരുദദാന ചടങ്ങിലായിരുന്നു ഗവര്‍ണറുടെ പരാമര്‍ശം.

പെണ്‍കുട്ടികള്‍ക്ക് നല്‍കാന്‍ ഒരു സന്ദേശമേയുള്ളൂവെന്ന് പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗം. ഇപ്പോള്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ട്രെന്‍ഡാണ്. വ്യാപകമായി ഉണ്ടാകുന്നുണ്ടെങ്കിലും അത്തരം കാര്യങ്ങളില്‍നിന്നും വിട്ടുനില്‍ക്കണം. ജീവിതത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് നിങ്ങളാണ്. '50 കഷ്ണങ്ങളായി നിങ്ങളെ കണ്ടെത്തിയേക്കാം എന്നായിരുന്നു ആനന്ദി ബെന്‍ പറഞ്ഞത്.

എന്തെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് പെണ്‍കുട്ടികള്‍ ശ്രദ്ധാപൂര്‍വം ചിന്തിക്കണം. ലിവ് ഇന്‍ റിലേഷന്‍ പോലുള്ള ബന്ധങ്ങളില്‍ ചൂഷണങ്ങള്‍ നേരിടുന്ന സാഹചര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം. വ്യക്തിപരമായി ബുദ്ധിപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയണമെന്നും പറഞ്ഞു. നമ്മുടെ പെണ്‍കുട്ടികള്‍ എന്തിനാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെന്ന് താന്‍ എപ്പോഴും ആലോചിക്കാറുണ്ടെന്നും പറഞ്ഞു.

ആനന്ദിബെന്‍ നേരത്തേ ബല്ലിയയിലെ ജനനായക് ചന്ദ്രശേഖര്‍ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങിലും ലിവ് ഇന്‍ റിലേഷനെതിരെ രംഗത്ത് വന്നിരുന്നു. ലിവ് ഇന്‍ റിലേഷനുകളുടെ ഫലം കാണാന്‍ അനാഥാലയങ്ങള്‍ സന്ദര്‍ശിച്ചാല്‍ മതിയെന്നും 15നും 20നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ കൈക്കുഞ്ഞുമായി വരിയായി നില്‍ക്കുന്നത് കാണാമെന്നാണ് അന്ന് ആനന്ദിബെന്‍ പറഞ്ഞത്.

Ads by Google
Friday 10 Oct 2025 11.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW