-->
തിരുവനന്തപുരം: സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും. കോണ്‍ഗ്രസിന്റെ മേഖല ജാഥകള്‍ ഉച്ചയ്ക്കും യുഡിഎഫ് പ്രതിഷേധം സംബന്ധിച്ച കാര്യം വൈകുന്നേരത്തെ യുഡിഎഫ് യോഗത്തിലും തീരുമാനമാകും. ചെങ്ങന്നൂരില്‍ നിന്നും പന്തളത്തേക്ക് യുഡിഎഫ് പദയാത്ര സംഘടിപ്പിക്കും. യൂത്ത്‌കോണ്‍ഗ്രസ് ദേവസ്വം ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാനവ്യാപകമായി നാല് മേഖലാജാഥകള്‍ നടത്താനാണ് തീരുമാനം. പന്തളത്ത് ജാഥകളും മഹാസമ്മേളനവും സംഘടിപ്പിക്കും. നേരത്തെ സമരം പ്രഖ്യാപിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെതിരേ പ്രതിരോധം ശക്തമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ബിജെപിയും സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ ക്ലിഫ് ഹൗസിലേക്കും. 9, 10 തിയതികളില്‍ എല്ലാ ജില്ലാ ആസ്ഥാനത്തും മാര്‍ച്ച് നടത്തും. തുടര്‍ന്ന് പഞ്ചായത്ത് തല സമരം നടത്തും. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് പിന്നീട് സമരം കൊണ്ടുവരുമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.
സമരം ഏറ്റെടുക്കാന്‍ ബിജെപി ഒട്ടും താമസിച്ചിട്ടില്ലെന്നും ദിവസങ്ങളായി തങ്ങള്‍ സമര രംഗത്താണെന്നും എംടി രമേശ് പറഞ്ഞു. ബി ജെ പി ഒറ്റക്കായിരിക്കും സമരം മുന്നോട്ടു കൊണ്ടു പോവുക. ശബരിമലയില്‍ തങ്ങളായിട്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്നും പക്ഷെ ശബരിമലയ കൊള്ളയടിക്കാന്‍ ബിജെപി ആരെയും അനുവദിക്കില്ലെന്ന് എംടി രമേശ് വ്യക്തമാക്കി.