Saturday, March 21, 2026 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 05 Oct 2025 10.59 AM

ശക്തി ചുഴലിക്കാറ്റ് തീരത്തേക്ക്; അതീവ ജാ​ഗ്രതാ നിർദേശം

cyclone

മുംബൈ: അറബിക്കടലിൽ രൂപംകൊണ്ട 'ശക്തി' ചുഴലിക്കാറ്റ് തീരങ്ങളിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് ജാഗ്രതാ നിർദ്ദേശം. മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുന്നതോടെ തീരദേശ ജില്ലകളിൽ അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്. ഗുജറാത്ത്-മഹാരാഷ്ട്ര തീരത്ത് ചൊവ്വാഴ്ച വരെ കടൽ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആയ കാലാവസ്ഥയും, മണിക്കൂറിൽ 45-55 കിലോമീറ്റർ മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.

Ads by Google
Ads by Google
TRENDING NOW