Saturday, March 21, 2026 Last Updated 5 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 02 Oct 2025 08.56 PM

ജയിലില്‍ വന്ന് കണ്ടില്ല; ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം

killing wife
photo; representative

മുംബൈ: ജയിലില്‍ കഴിയുമ്പോള്‍ വന്ന് കാണാതിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മൊഹമ്മദ് നസീം ഖലീല്‍ അന്‍സാരി എന്ന യുവാവിനാണ് മുംബൈയിലെ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.

മോഷണക്കേസില്‍ ജയില്‍ വാസം അനുഭവിക്കുന്നതിനിടെ ഖലീല്‍ അന്‍സാരിയെ ജയിലില്‍ വന്ന് കാണാതിരുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് ഇയാള്‍ ഭാര്യ യാസ്മിന്‍ ബാനുവിനെ കൊലപ്പെടുത്തിയത്. മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം. 2019ലാണ് ഇയാള്‍ മോഷണ കേസില്‍ ജയിലിലായത്. ഈ കേസില്‍ 2020 ഫെബ്രുവരി 26 നാണ് ഇയാള്‍ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു ജയിലില്‍ ഒരിക്കല്‍ പോലും വന്ന് സന്ദര്‍ശിച്ചില്ലെന്ന് ആരോപിച്ച് കൊന്നത്.

ഭാര്യയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച അയല്‍വാസിയേയും അയല്‍വാസിയുടെ കുട്ടിയേയും ഇയാള്‍ മര്‍ദിച്ചു. അയല്‍വാസി പൊലീസിനെ വിളിച്ചതോടെ അന്‍സാരി യാസ്മിന്‍ ബാനുവിന്റെ വയറില്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നാലെ യാസ്മിന്‍ബാനു തളര്‍ന്ന് വീണു.

Ads by Google
Ads by Google
TRENDING NOW