Saturday, March 14, 2026 Last Updated 32 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 07.57 PM

കെട്ടുകാഴ്ച നിർമാണത്തിനിടെ കാൽവഴുതി വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം , സംഭവം കായംകുളത്ത്

uploads/news/2025/09/801864/death images.gif
photo; representative image

ആലപ്പുഴ : കായംകുളത്ത് കെട്ടുകാഴ്ച നിര്‍മ്മാണത്തിനിടെ കാല്‍വഴുതി വീണ് തൊഴിലാളി മരിച്ചു . കാറ്റാനം കണ്ണനാകുഴി കല്ലരിക്കുളം വിളയില്‍ രവീന്ദ്രന്‍ (52) ആണ് മരിച്ചത് .

ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം . കായംകുളം ടെക്‌സ്‌മോ ജംഗ്ക്ഷനില്‍ ചിറക്കടവത്ത് ഓച്ചിറ ഇരുപത്തി എട്ടാം ഓണ ഉത്സവത്തിനു കൊണ്ടുപോകാനുള്ള കെട്ടുകാഴ്ചയുടെ നിർമാണം നടക്കുമ്പോഴായിരുന്നു അപകടം. രവീന്ദ്രനെ ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആയിരുന്നു മരണം.

Ads by Google
Ads by Google
LATEST NEWS
TRENDING NOW