-->
ന്യൂഡല്‍ഹി: ധാക്ക യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള വിദ്യാര്‍ത്ഥി സംഘടന വിജയത്തില്‍ ആശങ്ക പ്രകടപ്പിച്ച് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ജമാഅത്തെ ഇസ്ലാമിയുടെ മുന്നേറ്റം വരാനിരിക്കുന്ന കാര്യങ്ങളുടെ ആശങ്കാജനകമായ ഒരു സൂചനയാണ് എന്നാണ് തരൂരിന്റെ നിലപാട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിച്ച യുഡിഎഫ് നിലപാട് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് ജമാ അത്തെ ഇസ്ലാമി പിന്തുണയ്ക്കുന്ന വിദ്യാര്‍ഥി സംഘടനയുടെ വിജയത്തില്‍ തരൂരിന്റെ പ്രതികരണം പ്രസക്തമാകുന്നത്. ദേശീയ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലും തരൂര്‍ ഇക്കാര്യം വിശദമായിതന്നെ വ്യക്തമാക്കുന്നു.
ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടന നേടിയ വിജയം സംബന്ധിച്ച പത്രവാര്‍ത്ത പങ്കുവച്ച് ഇക്കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു തരൂരിന്റെ ആദ്യ എക്‌സ് പോസ്റ്റ്. ''മിക്ക ഇന്ത്യക്കാരുടെയും മനസ്സില്‍ ഇതൊരു ചെറിയ അനിഷ്ടമായി തോന്നിയിരിക്കാം, പക്ഷേ വരാനിരിക്കുന്ന കാര്യങ്ങളുടെ ആശങ്കാജനകമായ സൂചനയാണിത്. ഇപ്പോള്‍ നിരോധിക്കപ്പെട്ട അവാമി ലീഗ്, ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി പോലുള്ള രണ്ട് പ്രധാന പാര്‍ട്ടികളോട് ബംഗ്ലാദേശില്‍ വലിയ എതിര്‍പ്പ് രൂപം കൊണ്ടുകഴിഞ്ഞു.