Thursday, March 19, 2026 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 08 Sep 2025 12.54 PM

സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; നിരക്ക് അറിയാം

rates

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് നേരിയ ഇടിവ്. പവന് 80 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 79,480 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞ് 9935 രൂപയിൽ എത്തി. രാജ്യാന്തരവില ഔൺസിന് 3,599 ഡോളർ എന്ന റെക്കോർഡിൽ നിന്ന് 3,583 ഡോളറിലേക്ക് ഇടിഞ്ഞതാണ് സ്വർണവില കുറയാൻ കാരണം. ആഭരണപ്രേമികൾക്ക് ആശങ്ക ജനിപ്പിക്കുന്ന കാഴ്ച്ചയാണ് വിപണിയിൽ കാണാൻ സാധിക്കുന്നത്. ചരിത്രത്തിലെ തന്നെ ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്.

ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 10,838 രൂപയും പവന് 86,704 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 8,129 രൂപയും പവന് 65,032 രൂപയുമാണ് നിരക്ക്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 137 രൂപയും കിലോഗ്രാമിന് 1,37,000 രൂപയുമാണ്. കേരളത്തിൽ ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 86,245 രൂപ വരെ ചെലവ് പ്രതീക്ഷിക്കാം. കുറഞ്ഞ പണിക്കൂലിയിലാണ് ഈ ആഭരണം ലഭിക്കുക. അതേസമയം, ഡിസൈന്‍ കൂടുതലുള്ള ആഭരണങ്ങള്‍ക്ക് പണിക്കൂലി വര്‍ധിക്കും. പഴയ സ്വര്‍ണം ഇന്ന് വില്‍ക്കുന്നവര്‍ക്ക് 76000 രൂപ വരെ ഒരു പവന് ലഭിച്ചേക്കും.

Ads by Google
Ads by Google
TRENDING NOW