Sunday, March 22, 2026 Last Updated 37 Min 47 Sec ago English Edition
Todays E paper
Ads by Google
Saturday 06 Sep 2025 03.23 PM

വില കുതിക്കുന്നു: സ്വര്‍ണം പവന് 79,560 രൂപയായി

gold

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുതിപ്പ്. ഇതാദ്യമായി പവന്റെ വില 79,560 രൂപയായി. 440 രൂപ കൂടി ഉയർന്നാൽ 80,000 രൂപയിലെത്തും. ഗ്രാമിന്റെ വിലയാകട്ടെ 80 രൂപ വർധിച്ച് 9,945 രൂപയുമായി. 9,865 രൂപയായിരുന്നു കഴിഞ്ഞ ദിവസം. ഒരുമാസത്തിനിടെ പവന്റെ വിലയിൽ 6,360 രൂപയാണ് കൂടിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു വില.

ആഗോള വിപണിയിലെ വില വർധനവാണ് രാജ്യത്തെ വിലയിലും പ്രതിഫലിച്ചത്. സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 3,577.33 ഡോളർ നിലവാരത്തിലെത്തി. ആഗോള വിപണിയിലും സ്വർണ വിലയിൽ സർവകാല റോക്കോഡാണ്.
ഓഗസ്റ്റിൽ യു.എസിലെ തൊഴിൽ വളർച്ച കുത്തനെ കുറഞ്ഞതും തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനമായി ഉയർന്നതുമാണ് സ്വർണ വിലയെ സ്വാധീനിച്ചത്. തൊഴിൽ സാധ്യത താഴുന്ന സാഹചര്യത്തിൽ ഫെഡ് റിസർവ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വർധിച്ചതാണ് സ്വർണം നേട്ടമാക്കിയത്.

Ads by Google
Saturday 06 Sep 2025 03.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW