-->
ബെംഗളൂരു : ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. ബെംഗളൂരു ആചാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ആദിത്യനാണ് കുത്തേറ്റത്. ആദിത്യന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഓണഘോഷ പരിപാടിക്കിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. കോളജിന് പുറത്തുള്ള സംഘം താമസ സ്ഥലത്ത് കയറി ആക്രമിച്ചെന്നാണ് പരാതി.
ആദിത്യയുടെ സുഹൃത്ത് സാബിത്തിന് ആക്രമണത്തിൽ തലയ്ക്ക് പരുക്കേറ്റു. ഇരുവരും ചികിത്സയിൽ തുടരുന്നു. സോളദേവനഹള്ളി പൊലീസ് നാല് പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.