-->
കണ്ണൂര്‍: കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടും. നിലവില്‍ കണ്ണൂരിലെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനം. എന്നാല്‍ ഇതു സംബന്ധിച്ച് ഉത്തരവ് ലഭിച്ചിട്ടില്ലെന്നു കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിധിന്‍ രാജ് പറഞ്ഞു. സിറ്റി അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്.
ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ ഡിജിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഗോവിന്ദച്ചാമിയുെട ജയില്‍ ചാട്ടത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്