Thursday, March 12, 2026 Last Updated 19 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 01 Sep 2025 08.14 AM

മുസ്‌ളീംലീഗിന്റെ ഭവനപദ്ധതിക്ക് ഇന്ന് തുടക്കം ; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

uploads/news/2025/09/798700/landslade-2.jpg

പുല്‍പ്പള്ളി: മുണ്ടക്കൈ - ചൂരല്‍മല ദുരന്തത്തിനിരയായവര്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ ജോലികള്‍ക്ക് മുസ്‌ളീംലീഗ് ഇന്ന് തുടക്കം കുറിക്കും. ഉച്ചയ്ക്ക് 2.30 യോടെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. 11 ഏക്കര്‍ ഭൂമിയില്‍ 105 വീടുകളുടെ നിര്‍മ്മാണത്തിനാണ് ഇന്ന് തുടക്കമിടുന്നത്. 1000 സക്വയര്‍ഫീറ്റില്‍ വരുന്ന വീടുകളാണ് ഒരുങ്ങുന്നത്.

മൂന്ന് മുറി ഹാള്‍ അടുക്കള തിണ്ണ എന്നിവ വരുന്നവയാണ് വീടുകള്‍. എട്ടു മാസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുകയാണ് ഉദ്ദേശം. നിര്‍മ്മാണക്കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനികളുമായി ഇക്കാര്യം പ്രത്യേകമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ മുകളിലേക്കും പണിയാന്‍ കഴിയുന്ന രീതിയിലാണ് നിര്‍മ്മാണം. കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള എംഎല്‍എ മാരും എംപിമാരും മുസ്‌ളീംലീഗിന്റെ മറ്റു നേതാക്കളും ചടങ്ങിനെത്തും.

കഴിഞ്ഞ ഏപ്രിലിലായിരുന്നു നിര്‍മ്മാണം പ്രഖ്യാപിച്ചത്. ഭൂമി സംബന്ധമായ നിയമപരമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയാണ് നിറമ്മാണത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്. നേരത്തേ വീട് നിര്‍മ്മിക്കാന്‍ ഏറ്റെടുത്തത് ഭൂമി തോട്ടഭൂമിയാണെന്ന വിവാദം പൊട്ടിപ്പുറപ്പിട്ടത്. പിന്നാലെ ഭൂമി വാങ്ങിയത് ഇരട്ടി വിലയ്ക്കാണെന്നും ആക്ഷേ%ം ഉയര്‍ന്നു. എന്നാല്‍ ഇതിനെതിരേ ലീഗ് നേതൃത്വം തന്നെ രംഗത്ത് വരികയായിരുന്നു. മേപ്പാടി തൃക്കൈയിലെ വെള്ളിത്തോടിലാണ് നിര്‍മ്മാണോദ്ഘാടനം നടക്കുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW