Sunday, March 22, 2026 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 31 Aug 2025 05.41 PM

അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടിയില്‍ നിന്നും രാഹുലിനെ ഒഴിവാക്കി; പുതിയ പോസ്റ്റർ പുറത്തിറക്കി കെപിഎംഎസ്

uploads/news/2025/08/798605/6.gif
photo - facebook

പത്തനംതിട്ട: അയ്യങ്കാളി ജയന്തി അവിട്ടാഘോഷ പരിപാടി ഉദ്ഘാടന ചുമതലയില്‍ നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനാണ് പകരം ചുമതല. സെപ്തംബര്‍ ആറിന് നടത്താനിരിക്കുന്ന പരിപാടിയില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയത്.

ചിറ്റയം ഗോപകുമാറിനെ ഉദ്ഘാടകനാക്കി പുതിയ പോസ്റ്റര്‍ പുറത്തിറക്കി. കെപിഎംഎസ് കുളനട യൂണിയനാണ് സംഘാടകര്‍. കുളനടയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒഴിവാക്കല്‍ എന്നാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള പെൺ വേട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഒഴിവാക്കല്‍ എന്നാണ് വിവരം.

ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുലിനെ പാലക്കാട് നഗരസഭയും പൊതുപരിപാടികളില്‍ നിന്നും വിലക്കിയിരുന്നു. പാലക്കാട്ടെ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് രാഹുലിന് കത്തയക്കുകയായിരുന്നു. പരിപാടിയിലെ മുഖ്യാതിഥി രാഹുല്‍ ആയിരുന്നു.

Ads by Google
Sunday 31 Aug 2025 05.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW