Friday, March 13, 2026 Last Updated 11 Min 44 Sec ago English Edition
Todays E paper
Ads by Google
Saturday 30 Aug 2025 10.42 AM

കണ്ണപുരത്തെ വാടകവീട്ടിലെ സ്‌ഫോടനം ; ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം കേസ് അന്വേഷിക്കും

uploads/news/2025/08/798438/blast.jpg

കണ്ണൂര്‍: കണ്ണപുരത്ത് വാടകവീട്ടില്‍ വന്‍ സ്‌ഫോടനം നടന്നതിനെ തുടര്‍ന്ന് ഒരാള്‍ മരണമടയുകയും കെട്ടിടം തകരുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. സിറ്റി ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം കേസ് അന്വേഷിക്കും. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ കൊല്ലപ്പെട്ടത്്് ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ്.

ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന അനൂപ് മാലിക്ക് എന്നയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഗുണ്ടു പോലെയുള്ള സ്‌ഫോടകവസ്തുക്കളുടെ നിര്‍മ്മാണമാണ് ഇവിടെ നടന്നിരുന്നതെന്നാണ് പോലീസ് കണ്ടെത്തല്‍. പരിശോധന ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം മുമ്പും സ്‌ഫോടകവസ്തുവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ അനൂപ് മാലിക്ക് സംഭവത്തിന് പിന്നാലെ മുങ്ങിയിരിക്കുകയാണ്. ഇയാളെ കണ്ടെത്തിയാലേ സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരു.

സ്‌ഫോടനത്തില്‍ പരസ്പരം പഴിചാരി സിപിഎമ്മും കോണ്‍ഗ്രസും രംഗത്ത് വന്നിട്ടുണ്ട്. അനൂപ് മാലിക്ക് കോണ്‍ഗ്രസ് അനുഭാവിയാണെന്ന് സിപിഐഎം ജില്ലാസെക്രട്ടറി കെ.കെ. രാഗേഷ് നേരത്തേ ആരോപിച്ചിരുന്നു. എന്നാല്‍ ബോംബ് നിര്‍മ്മിച്ചത് സിപിഎമ്മിന് വേണ്ടിയാണെന്നും ഇയാള്‍ ആര്‍ക്ക് വേണ്ടിയാണ് ബോംബ് നിര്‍മ്മിച്ചതെന്ന് അന്വേഷിക്കണമെന്നും ഡിസിസി ആവശ്യപ്പെട്ടിരിക്കുകയാണ്.

സ്‌ഫോടനശബ്ദം വളരെ ദൂരെ പോലും കേട്ടതായിട്ടാണ് വിവരം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. വീടിനുള്ളില്‍ പടക്ക നിര്‍മാണം നടത്തിവരികയായിരുന്നുവെന്നും ഗുണ്ടാണ് പൊട്ടിത്തെറിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അദ്ധ്യാപകനായ ഗോവിന്ദന്‍ എന്നയാളുടെ വീടാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. അനൂപ് എന്നയാളാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്.

വളരെരഹസ്യമായി രണ്ടുപേര്‍ ഈ വീട്ടില താമസിച്ചുവരികയായിരുന്നു. വീട്ടിലുണ്ടായിരുന്നവരെക്കുറിച്ച് അയല്‍ക്കാര്‍ക്ക് പോലും വ്യക്തമായി അറിവില്ലായിരുന്നു എന്നാണ് വിവരം. ഒരു വര്‍ഷമായി രണ്ടു യുവാക്കള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. രാത്രികാലങ്ങളിലാണ് യുവാക്കള്‍ പ്രധാനമായം താമസത്തിനെത്തിയിരുന്നതെന്നും വിവരമുണ്ട്. മറ്റുള്ളവരുമായി ഇവര്‍ കാര്യമായി ബന്ധപ്പെട്ടിരുന്നില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. സ്‌ഫോടനശബ്ദം വളരെ ദൂരെ വരെ കേട്ടതായിട്ടാണ് പ്രദേശവാസികള്‍ പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW