Thursday, March 12, 2026 Last Updated 12 Min 7 Sec ago English Edition
Todays E paper
Ads by Google
Thursday 28 Aug 2025 07.57 AM

രാഹുല്‍ മാങ്കൂട്ടത്തിനെതിരേ നടപടിയുമായി ക്രൈംബ്രാഞ്ച് ; പരാതി നല്‍കിയവരുടെ മൊഴിയെടുക്കും

uploads/news/2025/08/798055/rahul-mankoottam-600-360.gif

തിരുവനന്തപുരം: യൂത്ത്‌കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ലൈംഗികാപവാദത്തില്‍ പരാതി നല്‍കിയവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. രാഹുലിനെതിരായ കേസ് ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാകും അന്വേഷിക്കുക എന്നതാണ് സൂചനകള്‍. ഇന്നലെയാണ് ലൈംഗിക ആരോപണങ്ങളില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തത്.

നിലവില്‍ പരാതി നല്‍കിയവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും അധിക്ഷേപം ഉണ്ടായെന്ന് വെളിപ്പെടുത്തിയവരുടെ മൊഴിയെടുക്കുക. സ്ത്രീകളെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിന് രാഹുലിനെതിരേ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അതിനിടയില്‍ ഇന്ന് രാഹുല്‍ മാങ്കുട്ടത്തില്‍ മാധ്യമങ്ങളെ കണ്ടേക്കാന്‍ സാധ്യതയുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ സിപിഎമ്മും ബിജെപിയും വലിയ പ്രതിഷേധങ്ങളുമായി നീങ്ങുകയാണ്.

രാഹുലിന്റെ വിഷയത്തില്‍ ഷാഫി പറമ്പിലിന് നേരെയും പ്രതിഷേധം നടന്നു. ഇന്നലെ ഷാഫി പറമ്പിലിനെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. വിഷയത്തില്‍ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാകാനാണ് സാധ്യത.

Ads by Google
Ads by Google
LATEST NEWS
TRENDING NOW