Monday, March 23, 2026 Last Updated 41 Min 40 Sec ago English Edition
Todays E paper
Ads by Google
Thursday 21 Aug 2025 06.55 PM

അത്തച്ചമയത്തിനൊരുങ്ങി തൃപ്പൂണിത്തുറ , 26ന് പ്രാദേശിക അവധി ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം;

uploads/news/2025/08/797041/7.gif
photo - facebook

കൊച്ചി: തൃപ്പൂണിത്തുറ അത്തച്ചമയ ആഘോഷങ്ങളുടെ ഭാഗമായി ത്യപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സർക്കാർ പൊതുമേഖല സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 26ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.

2025 ലെ ഓണാഘോഷ പരിപാടികളുടെ ലോഗോ ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിക്ക് നല്‍കി പ്രകാശനം ചെയ്തു. കേരളത്തിന്‍റെ തനത് കലകള്‍ക്കും നൃത്ത സംഗീത വാദ്യഘോഷങ്ങള്‍ക്കും അരങ്ങൊരുക്കി സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഒമ്പത് വരെയാണ് നടക്കുന്നത്.

അതേസമയം, സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ പരിപാടികളുടെ ഫെസ്റ്റിവെല്‍ ഓഫീസ് സംസ്ഥാന ടൂറിസം ഡയറക്ടറേറ്റില്‍ തുറന്നു. ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓഫീസ് ഉദ്ഘാടനം ചെയ്തു.

Ads by Google
Thursday 21 Aug 2025 06.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW