Friday, March 13, 2026 Last Updated 36 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 21 Aug 2025 02.30 PM

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനമല്ല ; എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് ബിജെപി

uploads/news/2025/08/797017/BJP-flag.gif

പാലക്കാട്: രാഹുല്‍മാങ്കൂട്ടത്തില്‍ പാലക്കാട് എംഎല്‍എ സ്ഥാനം രാജി വെയ്ക്കണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. തെറ്റുപറ്റിയെന്ന് പാലക്കാട്ടെ ജനങ്ങള്‍ക്ക് ബോദ്ധ്യമായി. രാഹുല്‍ രാജി വെയ്‌ക്കേണ്ടത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനമല്ല എംഎല്‍എ സ്ഥാനമാണെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിന്റെ കൊള്ളരുതാഴ്മയുടെ പിതൃത്വം വിഡി സതീശനാണെന്നും പറഞ്ഞു.

സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തക രാഹുലിനെതിരേ പലവട്ടം പരാതി പറഞ്ഞു. താനൊരു പിതാവിനെ പോലെ ഇടപെട്ടെന്ന് സതീശന്‍ പറഞ്ഞു. സ്വന്തം ചിറകിനടിയിലെ പക്ഷിക്കുഞ്ഞാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ആ രാഹുല്‍ സ്വന്തം പാര്‍ട്ടിയിലെ വനിതാപ്രവര്‍ത്തകര്‍ക്ക് നേരെ അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞിട്ടും അയാളെ സംരക്ഷിച്ചതിന് വി.ഡി. സതീശന്‍ കേരളജനതയോട് മാപ്പുപറയണം. ബിജെപി വി.ഡി. സതീശനെ വെല്ലുവിളിക്കുകയാണ് ഇതോണോ പ്രതിപക്ഷ ധര്‍മ്മമെന്നും ചോദിച്ചു.

സ്വന്തം പാര്‍ട്ടിയിലെ അനുയായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനില്‍ നിന്നും അപമര്യാദ നേരിട്ടു. പ്രധാനപ്പെട്ട ഒരു നേതാവിന്റെ മകളോടും ഈ നേതാവ് മോശമായി പെരുമാറിയിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടും എന്തുകൊണ്ട് എംഎല്‍എ സ്ഥാനവും രാഹുല്‍ പത്രസമ്മേളനം നടത്തുന്നത് വരെ രാഹുല്‍ മാങ്കൂട്ടത്തിനോട് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കാന്‍ ആവശ്യപ്പെട്ടില്ല എന്നത് വി.ഡി. സതീശനാണ് രാഹുലിനെ സംരക്ഷിക്കുന്നതെന്നതിന് തെളിവാണെന്നും പറഞ്ഞു. വി.ഡി. സതീശനെതിരേ എഫ്‌ഐആര്‍ ഇടണമെന്നും പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW