Sunday, March 22, 2026 Last Updated 5 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 21 Aug 2025 11.37 AM

ഹൂ കെയേഴ്‌സ് മാനസീകാവസ്ഥയുള്ളവരോട് ധാര്‍മ്മികതയെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല: ആര്‍.ബിന്ദു

uploads/news/2025/08/797002/R-Bindu-minister.gif

കോഴിക്കോട്: ഹൂ കെയേഴ്‌സ് മാനസീകാവസ്ഥയുള്ളവരോട് ധാര്‍മ്മികതയെക്കുറിച്ച് പറഞ്ഞിട്ട് എന്തുകാര്യമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. പുറത്തുവന്നുകൊണ്ടിരിക്കുന്നത് രാഷ്ട്രീയമേഖലയ്ക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്ന ആരോപണങ്ങളാണെന്നും ആരോപണങ്ങളില്‍ നടപടി സ്വീകരിക്കേണ്ടത് ബന്ധപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനമാണെന്നും അകത്ത് നിന്നു തന്നെ അത്തരം നീക്കമുണ്ടാകണമെന്നും പറഞ്ഞു.

ധാര്‍മ്മികതയെക്കുറിച്ച് ഓരോ ആളുകള്‍ക്കും ഉള്ള കോണ്‍സെപ്റ്റ് ആപേക്ഷികമാണ്. ഇതൊട്ടെ അവരവര്‍ക്ക് തന്നെ തോന്നണമെന്നും അത് തെറ്റാണെന്ന് തോന്നാത്ത നിലയിലുള്ളവരോട് എന്താണ് പറയുക എന്നും ഹൂ കെയേഴ്‌സ് മനോഭാവമുള്ളവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും പറഞ്ഞു. സ്ത്രീകളോടും പെണ്‍കുട്ടികളോടും അപമര്യാദയായി പെരുമാറുന്നതും അശ്‌ളീല സന്ദേശം അയക്കുന്നതും ഗുരുതരമായ കാര്യമാണെന്നും യുവനേതാക്കളില്‍നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണെന്നും പറഞ്ഞു.

പ്രത്യേകിച്ച് ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത കാര്യമാണിതെന്നും രാഷ്ട്രീയപ്രസ്ഥാനം ഇതിനെതിരെ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യുവനേതാവിനെതിരേ ഗുരുതര ആരോപണവുമായി യുവനടിയും മാധ്യമപ്രവര്‍ത്തകയുമായ യുവതി രംഗത്ത് വന്നത്. യുവനേതാവ് തനിക്ക് അശ്‌ളീലസന്ദേശങ്ങള്‍ അയച്ചതായിട്ടാണ് യുവതിയുടെ വെളിപ്പെടുത്തല്‍.

Ads by Google
Thursday 21 Aug 2025 11.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW