Monday, March 23, 2026 Last Updated 20 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Aug 2025 08.32 PM

അശ്ലീല സന്ദേശങ്ങള്‍ അയച്ചു, ‘ആ വ്യക്തിക്ക് who cares എന്ന Attitude ’ ; യുവ നേതാവിനെതിരെ യുവ മാധ്യമ പ്രവർത്തക

uploads/news/2025/08/796900/8.gif
photo - facebook

കൊച്ചി: യുവ നേതാവിനെതിരെ വെളിപ്പെടുത്തലുമായി യുവ മാധ്യമ പ്രവർ‌ത്തക. യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവ‍ർത്തകയും അഭിനേതാവുമായ റിനി ആൻ ജോ‍ർജിൻ്റെ വെളിപ്പെടുത്തൽ. അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നും പുതുമുഖ നടി റിനി ആൻ ജോര്‍ജ് വെളിപ്പെടുത്തി.നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു.

സോഷ്യൽ മീഡിയ വഴിയാണ് ഇയാളുമായി പരിചയമുള്ളത്. തുടക്കം മുതൽ മോശം മെസേജുകൾ അയച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാൾ അത് തുടർന്നു. മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാൾ ജനപ്രതിനിധിയായത്. അയാൾ കാരണം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. പരാതിയുള്ളവർ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും യുവ നടി വെളിപ്പെടുത്തി.

അശ്ലീല മെസേജ് അയച്ചപ്പോൾ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. എന്നാൽ പ്രമാദമായ സ്ത്രീ പീഡനക്കേസുകളിൽപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് എന്ത് സംഭവിക്കും എന്നാണ് തിരിച്ച് ചോദിച്ചതെന്നും യുവ മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഇതേ വ്യക്തിയെക്കുറിച്ച് ആരോപണം ഉയർന്നിരുന്നുവെന്നും റിനി ചൂണ്ടിക്കാണിച്ചു. ആ വ്യക്തിക്ക് who cares എന്ന Attitude ആണ് ഉള്ളതെന്നും ആ വ്യക്തി ഒരു habitual offender ആണെന്ന് തിരിച്ചറിഞ്ഞുവെന്നും അതിനാലാണ് കാര്യങ്ങൾ തുറന്ന് പറയാൻ മുന്നോട്ട് വന്നതെന്നും റിനി ആൻ ജോ‍ർജ് വ്യക്തമാക്കി.

Ads by Google
Wednesday 20 Aug 2025 08.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW