Monday, March 23, 2026 Last Updated 46 Min 49 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Aug 2025 12.47 PM

മോശം പെരുമാറ്റത്തിന് നടപടിയെടുത്തു ; പിന്നാലെ പ്രവാസിയുടെ വീടിന് നേരെ ലോക്കല്‍ സെക്രട്ടറിയുടെ ആക്രമണം

uploads/news/2025/08/796715/cpm-flag.gif

വെണ്ണിക്കുളം: പെരുമാറ്റദൂഷ്യം ആരോപണത്തെ തുടര്‍ന്ന് സ്ഥാനം നഷ്ടമായ സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി കൂട്ടുകാര്‍ക്കൊപ്പം ചെന്ന് വിദേശമലയാളിയുടെ വീട് ആക്രമിച്ചതായി പരാതി. വിദേശമലയാളിയുടെ ഭാര്യയോട് മോശമായി പെരുമാറിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ലോക്കല്‍കമ്മറ്റി സെക്രട്ടറിക്കെതിരേ പാര്‍ട്ടി നടപടിയെടുത്തിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തിരിക്കുകയാണ്.

ഭാര്യയെ ശല്യം ചെയ്യുന്നെന്ന് കാണിച്ച് വിദേശമലയാളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കും നല്‍കിയ പരാതിയ്ക്ക് പിന്നാലെയായിരുന്നു നടപടി. പത്തനംതിട്ട ഇരവിപേരൂര്‍ ഏരിയാകമ്മറ്റിക്ക് കീഴില്‍ വരുന്ന വെള്ളിക്കുളം ലോക്കല്‍ സെക്രട്ടറി സുനില്‍ വര്‍ഗ്ഗീസിനെതിരേയായിരുന്നു ആരോപണം ഉയര്‍ന്നത്. തുടര്‍ന്നായിരുന്നു ഇയാളെ മാറ്റിയത്. ഇപ്പോള്‍ സുനില്‍വര്‍ഗ്ഗീസിനെതിരേ പോലീസ് കേസും എടുത്തിട്ടുണ്ട്.

അക്രമം നടക്കുമ്പോള്‍ വീട്ടില്‍ പ്രായമായ അമ്മ മാത്രമായിരുന്നു ഉണ്ടായിരുന്നത്. നേരത്തേ വിദേശമലയാളി എം.വി. ഗോവിന്ദനും പാര്‍ട്ടി ജില്ലാ സെക്രട്ടറി ഉദയഭാവിനും പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഇല്ലാതെ വന്നപ്പോള്‍ പരസ്യപ്രതികരണം നടത്തുമെന്ന് അറിയിച്ചതോടെയാണ് നേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ടത്. ഇതോടെ ഇരവിപേരൂര്‍ ഏരിയാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന അനില്‍കുമാര്‍ കഴിഞ്ഞദിവസം വിഷയവും പരാതിയും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ജില്ലാ പഞ്ചായത്തംഗം ജിജി മാത്യുവിനാണ് ചുമതല നല്‍കിയിരിക്കുന്നത്. അതേസമയം യോഗത്തില്‍ സുനിലിനെ അനുകൂലിക്കുന്നവര്‍ ബഹളം വെച്ചിരുന്നു.

Ads by Google
Tuesday 19 Aug 2025 12.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW