Monday, March 23, 2026 Last Updated 48 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Aug 2025 12.39 PM

സുരേഷ്‌ഗോപി പുലിപ്പല്ല് കെട്ടിയ മാല ധരിച്ചെത്തി ; ബിജെപി നേതാക്കളുടെ മൊഴിയെടുക്കാന്‍ വനംവകുപ്പ് നീക്കം

uploads/news/2025/08/796712/sureshgopi-close.gif

തിരുവനന്തപുരം: വിശ്വാസ സംരക്ഷണ റാലിയില്‍ പങ്കെടുത്തപ്പോള്‍ പുല്ലിപ്പല്ല് കെട്ടിയ മാല ധരിച്ചെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ കേസില്‍ ബിജെപി നേതാക്കളുടെ മൊഴിയെടുക്കാന്‍ വനംവകുപ്പ് നീക്കം. മാലയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടാനാണ് വിളിച്ചു വരുത്തുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ മുഹമ്മദ് ഹാഷിം നല്‍കിയ പരാതിയില്‍ നോട്ടീസ് അയയ്ക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.

സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അനീഷ് കുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വനംവകുപ്പ് ഉടന്‍ നോട്ടീസ് അയക്കും. കേന്ദ്രമന്ത്രി പുലിപ്പല്ല് കെട്ടിയ മാല ഉപയോഗിച്ചതോടെ 1972-ലെ വനം-വന്യജീവി സംരക്ഷണ നിയമ ലംഘനം നടത്തിയെന്നും സംഭവവുമായി ബന്ധപ്പെട്ട് കൈവശമുള്ള മുഴുവന്‍ രേഖകളും വനംവകുപ്പിന് കൈമാറിയെന്നും പരാതിക്കാരന്‍ പറഞ്ഞിരുന്നു.

സുരേഷ് ഗോപി പുലിപ്പല്ല് കെട്ടിയ മാല ധരിച്ചിരുന്നെന്ന് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ യഥാര്‍ഥ പുലിപ്പല്ല് ആണോ എന്നതില്‍ സ്ഥിരീകരണം വേണ്ടതിനാലും വനം- വന്യജീവി നിയമത്തിന്റെ കീഴില്‍ വരുന്ന വിഷയമായതിനാലും തുടരന്വേഷണം വനം വകുപ്പിന് കൈമാറുകയായിരുന്നു. കേസില്‍ പരാതിക്കാരന്റെ മൊഴി അടക്കം രേഖപ്പെടുത്തിയിരുന്നു. പരാതിക്കാര്‍ ഹാജരാക്കിയ ദൃശ്യത്തിലുള്ള ബിജെപി നേതാക്കളുടെ മൊഴി എടുക്കാന്‍ വനം വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

Ads by Google
Tuesday 19 Aug 2025 12.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW