Thursday, March 12, 2026 Last Updated 4 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 18 Aug 2025 04.17 PM

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ഘടകം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

uploads/news/2025/08/796566/899.gif

ഡാലസ്: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സൗത്ത് വെസ്റ്റ് റീജിയനും കേരള ഘടകവും സംയുക്തമായി രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഡാലസിലെ ഇര്‍വിങ്ങിലുള്ള 'ഔര്‍ പ്ലേസ് ഇന്ത്യന്‍ റെസ്റ്റോറന്റി'ല്‍ ഓഗസ്റ്റ് 15 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്കാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സൗത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ഗുരുദേവ് ഹയര്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ഐ.ഒ.സി. കേരള ഘടകം പ്രസിഡന്റ് മാത്യു നൈനാന്‍, രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളുടെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ടും ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും സംസ്‌കാരവും ഓര്‍മ്മിപ്പിച്ചുകൊണ്ടും സംസാരിച്ചു.

സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹിക പ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധിപേര്‍ പരിപാടിയില്‍ പങ്കെടുത്തു സ്വാതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു.

ഐ.ഒ.സി. കേരള ഘടകം ജനറല്‍ സെക്രട്ടറി അഞ്ജു ബിജിലി, ചെയര്‍മാന്‍ സാക്ക് തോമസ്, വൈസ് ചെയര്‍മാന്‍ സന്തോഷ് കാപ്പില്‍, വൈസ് പ്രസിഡന്റും മുന്‍ നാവിക ഉദ്യോഗസ്ഥനുമായ ജോജി ജോര്‍ജ്, മീഡിയ കോര്‍ഡിനേറ്റര്‍ പ്രിയ വെസ്ലി, യൂത്ത് കോര്‍ഡിനേറ്റര്‍ ജോഫി ജേക്കബ് എന്നിവര്‍ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കാന്‍ ഓരോ ഇന്ത്യക്കാരനും പ്രതിജ്ഞാബദ്ധനാണെന്ന് ഓര്‍മ്മിപ്പിച്ചു.

സ്വാതന്ത്ര്യദിന ആഘോഷത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഐ.ഒ.സി. കേരള ഘടകം ട്രഷറര്‍ ബിനോയ് ഫിലിപ്പ് നന്ദി പറഞ്ഞു

ബാബു പി സൈമണ്‍, ഡാളസ്

Ads by Google
Monday 18 Aug 2025 04.17 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW