-->
തന്റെ സ്വാതന്ത്ര്യദിന ആശംസയ്ക്ക് വര്‍ഗ്ഗീയമായി പരാമര്‍ശിച്ച് പരിഹാസം ഇട്ടയാള്‍ക്ക് ചുട്ട മറുപടി കൊടുത്ത് ബോളിവുഡിലെ പാട്ടെഴുത്തുകാരന്‍ ജാവേദ് അക്തര്‍. ബോളിവുഡ് താരം എക്‌സില്‍ പങ്കുവെച്ച സ്വാതന്ത്ര്യദിനാശംസയ്ക്ക് പോയി പാകിസ്താന്റെ സ്വാതന്ത്രദിനം ആഘോഷിക്കാന്‍ കമന്റിട്ടയാള്‍ക്കായിരുന്നു തന്റെ പൂര്‍വ്വികരെ പരാമര്‍ശിച്ച് അക്തര്‍ ശക്തമായ മറുപടി നല്‍കിയത്.
''ഇന്ത്യയിലെ എല്ലാ സഹോദരീസഹോദരന്മാര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. സ്വാതന്ത്ര്യം തളികയില്‍ വെച്ചു നീട്ടികിട്ടിയതല്ലെന്ന് നമുക്ക് മറക്കാതിരിക്കാം. സ്വാതന്ത്ര്യത്തിനായി ജയിലില്‍ പോയവരേയും തൂക്കുമരത്തിലേറിയവരേയും സ്മരിക്കുകയും ആദരിക്കുകയും ചെയ്യാം. അമൂല്യമായ ഈ സമ്മാനം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കാം.'' എന്നായിരുന്നു അക്തറിന്റെ ആശംസ. എന്നാല്‍ ഇതിന് താഴെ ഗോല്‍മാല്‍ എന്ന് പേരിട്ടിരിക്കുന്ന ഒരു അക്കൗണ്ടില്‍ നിന്നും വന്ന പ്രതികരണം 'നിങ്ങളുടെ സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 14 നാണ്' എന്നായിരുന്നു.
എന്നാല്‍ തരത്തില്‍ പോയി കളിക്കാന്‍ മറുപടി പറഞ്ഞ ജാവേദ് അക്തര്‍ നിന്റെ അപ്പനപ്പൂപ്പന്മാര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കി നടന്നപ്പോള്‍ എന്റെ പൂര്‍വ്വികര്‍ നാടിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി മരിക്കുകയായിരുന്നു എന്നാണ് മറുപടി നല്‍കിയിരിക്കുന്നത്. ടെക്‌നിക്കല്‍ അസിസ്റ്റന്റ് എന്നാണ് പ്രൊഫൈലില്‍ ബയോ ചേര്‍ത്തിരിക്കുന്നത്.