Thursday, March 12, 2026 Last Updated 57 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Aug 2025 05.06 PM

ഐ. ഒ. സി. പെന്‍സില്‍വാനിയ ചാപ്റ്റര്‍ - ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു പന്തളം ബാലന്‍ നയിക്കുന്ന ഗാനസന്ധ്യ

uploads/news/2025/08/795991/se.gif

ഫിലാഡല്‍ഫിയ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ചാപ്റ്റര്‍ പെന്‍സില്‍വാനിയ ഘടകം നടത്തുന്ന 79-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പ്രശസ്ത സിനിമ പിന്നണി ഗായകര്‍ പന്തളം ബാലന്‍ അവതരിപ്പിക്കുന്ന ഗാനസന്ധ്യ അരങ്ങേറും.

നിരവധി മലയാള സിനിമകളില്‍ പിന്നണി ഗാനം ആലപിച്ചിട്ടുള്ള പന്തളം ബാലന്‍ ദേവരാജന്‍ മാസ്റ്റര്‍ അവാര്‍ഡ്, ബ്രഹ്മാനന്ദന്‍ പുരസ്‌ക്കാരം, വയലാര്‍ പുരസ്‌ക്കാരം, ലൈഫ് ടൈം അചീവ്മെന്റ് അവാര്‍ഡ് എന്നിവക്ക് പുറമെ എണ്ണായിരം ഗാനമേള വേദി തികച്ചതിനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദരവും നേടിയിട്ടുണ്ട്.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു പ്രശസ്ത സിനിമ, ടി വി പിന്നണി പ്രവര്‍ത്തകനും, സ്‌ക്രിപ്റ്റ് റൈറ്ററും സ്റ്റാന്‍ഡ് അപ് കൊമേഡിയനും, കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സുനീഷ് വാരനാട് നേതൃത്വം നല്‍കുന്ന കലാ പ്രകടനങ്ങള്‍ പരിപാടിക്ക് മാറ്റു കൂട്ടും. കോമഡി ഷോ, നൃത്തരൂപങ്ങള്‍, ചെണ്ടമേളം, ഉള്‍പ്പെടെ മികച്ച കലാപ്രകടങ്ങളാണ് ഐ. ഒ. സി. പെന്‍സില്‍വാനിയ ചാപ്റ്റര്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 16 ശനിയാഴ്ച വൈകിട്ട് 4 .00 മണി (EST)ക്ക് ഫിലാഡല്‍ഫിയയിലെ ക്രിസ്റ്റോസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചാണ് (9999 Gantry Rd, Philadelphia, PA 19115) ആഘോഷ പരിപാടികള്‍ അരങ്ങേറുക.

കോണ്‍ഗ്രസ് നേതാവും കാസര്‍കോട് എം.പിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയാകും. കേരള രാഷ്ട്രീയത്തില്‍ ഏറെക്കാലമായി സജീവമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 2019 മുതല്‍ കാസര്‍ഗോഡ് എംപിയാണ്. കെപിസിസി സെക്രട്ടറിയായും കെപിസിസി വക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൊതുസംവാദങ്ങളിലും ടെലിവിഷന്‍ സംവാദങ്ങളിലും കുറിക്ക് കൊള്ളുന്ന മറുപടിയും മൂര്‍ച്ചയുള്ള പ്രതികരണങ്ങളുമായി ശ്രദ്ധിക്കപ്പെടുന്ന നേതാവാണ് ബഹുമാന്യനായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ, സാമൂഹിക സാംസ്‌കാരിക നേതാക്കളും അമേരിക്കന്‍ പൊളിറ്റിക്‌സ് പ്രെതിനിധികളും പങ്കെടുക്കും.

പ്രവാസി ഇന്ത്യന്‍ സമൂഹം എന്ന നിലയില്‍ മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, മൗലാന ആസാദ്, ബി ആര്‍ അംബേദ്കര്‍ തുടങ്ങി ഇന്ന് നമ്മള്‍ ആസ്വദിക്കുന്ന ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വഴിയൊരുക്കിയ ധീരരായ നേതാക്കളുടെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളുടെയും ത്യാഗത്തെ ഓര്‍മ്മിക്കാനും ആഘോഷിക്കാനുമുള്ള സമയമാണിതെന്നും ഈ ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഐ. ഒ. സി. കേരള ചാപ്റ്റര്‍ പെന്‍സില്‍വാനിയ ഘടകം ഭാരവാഹികള്‍ അറിയിച്ചു. അത്താഴ വിരുന്നോടു കൂടിയായിരിക്കും പരിപാടികള്‍ സമാപിക്കുക. പ്രവേശനം തികച്ചും സൈജന്യമായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രെസിഡന്റ്റ് ഡോ. ഈപ്പന്‍ ഡാനിയേല്‍ 215 262 0709 . ചെയര്‍മാന്‍ സാബു സ്‌കറിയ 267 980 7923 , ജനറല്‍ സെക്രട്ടറി- സുമോദ് റ്റി നെല്ലിക്കാല 267 322 8527 . ട്രെഷറര്‍- ഫിലിപ്പോസ് ചെറിയാന്‍- 215 605 7310

സുമോദ് തോമസ് നെല്ലിക്കാല

Ads by Google
Wednesday 13 Aug 2025 05.06 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW