Thursday, March 12, 2026 Last Updated 51 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Aug 2025 03.33 PM

അനസ് അല്‍-ഷെരീഫ് ഉള്‍പ്പെടെ അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

uploads/news/2025/08/795971/ee.gif

ഗാസയില്‍ അഞ്ച് അല്‍ ജസീറ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി ലോക രാജ്യങ്ങള്‍. മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ ഇസ്രയേലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

ഗാസയിലെ അല്‍-ഷിഫ ആശുപത്രിക്ക് പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ കൂടാരത്തിന് നേരെ ഇസ്രയേല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് അഞ്ച് അല്‍ ജസീറ ജീവനക്കാര്‍ അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ അനസ് അല്‍-ഷെരീഫും ഉള്‍പ്പെടുന്നു. മാധ്യമപ്രവര്‍ത്തകരായ മുഹമ്മദ് ഖുറൈഖ്, ഇബ്രാഹിം സാഹിര്‍, മൊഅമെന്‍ അലിവ, മുഹമ്മദ് നൗഫല്‍ എന്നിവരാണ് കൊല്ലപ്പെട്ട അല്‍ ജസീറ ജീവനക്കാര്‍.

സംഭവത്തെ ഫലസ്തീന്‍, ഹമാസ്, ഖത്തര്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ അപലപിച്ചു. മാധ്യമപ്രവര്‍ത്തകരെ മനഃപൂര്‍വം ലക്ഷ്യമിട്ട് കൊലപ്പെടുത്തിയതാണെന്ന് ഫലസ്തീന്‍ ആരോപിച്ചു. അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ പ്രതീകമാണ് അല്‍-ഷെരീഫ് എന്നും ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

ഗാസയിലെ മാധ്യമപ്രവര്‍ത്തകരെ ഇസ്രയേല്‍ മനഃപൂര്‍വം ലക്ഷ്യമിടുകയാണെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി പറഞ്ഞു. ഈ വിഷയത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഇസ്രായേല്‍ ഗാസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഏകദേശം 270 മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധം ആരംഭിച്ചതിന് ശേഷം 270-ഓളം മാധ്യമപ്രവര്‍ത്തകരെ ഇസ്രയേല്‍ കൊലപ്പെടുത്തിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

പി പി ചെറിയാന്‍

Ads by Google
Wednesday 13 Aug 2025 03.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW