Wednesday, March 11, 2026 Last Updated 19 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 13 Aug 2025 03.11 PM

ഷൊര്‍ണൂര്‍-നിലമ്പൂര്‍ മേഖലയിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം ; പുതിയ മെമു സര്‍വീസ് അനുവദിച്ചെന്ന് കേന്ദ്രമന്ത്രി

uploads/news/2025/08/795969/rajeev-chandrasekhar.jpg

ന്യൂഡല്‍ഹി : മലപ്പുറം- പാലക്കാട് മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് ആശ്വാസവുമായി നിലമ്പൂര്‍-ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഭ്യര്‍ത്ഥന പരിഗണിച്ചാണ് പുതിയ മെമു സര്‍വീസ് അനുവദിച്ചത്.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ആ മേഖലയിലെ ജനങ്ങളുടെ യാത്ര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മെമു സര്‍വീസ് വേണമെന്ന് ആവശ്യം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് മുന്‍പില്‍ അവതരിപ്പിച്ചത്.

ട്രെയിന്‍ നമ്പര്‍ 66325/66326 അനുവദിച്ചതായി ചൂണ്ടിക്കാട്ടി ശ്രീ അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കത്തയച്ചു. കേന്ദ്ര റെയില്‍ മന്ത്രിക്ക് ബിജെപി അധ്യക്ഷന്‍ നന്ദി അറിയിച്ചു. വികസിത കേരളത്തിനായി റെയില്‍ ഗതാഗതം കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW