Thursday, March 19, 2026 Last Updated 7 Min 20 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Aug 2025 10.18 AM

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ പേരു ഇന്നു കൂടി ചേർക്കാം; നീട്ടി നൽകിയ സമയം ഇന്നവസാനിക്കും

today

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമായി നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. ഇന്നു വൈകീട്ട് അഞ്ച് മണിവരെ വോട്ടർമാർക്ക് അപേക്ഷ നൽകാവുന്നതാണ്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും www.sec.kerala.gov.in എന്ന വെബ്‌സൈറ്റോ നിങ്ങളുടെ തദ്ദേശസ്വയംഭരണസ്ഥാപനമോ സന്ദര്‍ശിക്കാവുന്നതാണ്. 2025 ജനുവരി ഒന്നിനോ മുന്‍പോ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

തിങ്കളാഴ്ച വൈകിട്ട് വരെ 32 ലക്ഷത്തിൽ കൂടുതൽ അപേക്ഷകളാണ് വിവിധ മാറ്റങ്ങൾക്കായി നൽകിയത്. ഇതിൽ 27 ലക്ഷത്തിൽ കൂടുതൽ പേർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ അപേക്ഷ നൽകിയവരാണ്. ഈ മാസം 30ന് അന്തിമപട്ടിക പ്രസിദ്ധീകരിക്കും.

Ads by Google
Ads by Google
TRENDING NOW