-->
മെസ്‌ക്വിറ്റ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസ് സംഘടിപ്പിക്കുന്ന ഇന്‍ഡോര്‍ സോക്കര്‍ ടൂര്‍ണമെന്റ് ആവേശകരമായ മത്സരങ്ങളോടെ ഓഗസ്റ്റ് 9-ന് ആരംഭിക്കും . മെസ്‌ക്വിറ്റിലെ ഇന്‍ഡോര്‍ സോക്കര്‍ വേള്‍ഡില്‍ വെചു നടക്കുന്ന ഈ കായിക മാമാങ്കം. രാവിലെ 8 മണിക്ക് ആരംഭിച്ച് വൈകുന്നേരം 7 മണി വരെ നീണ്ടുനില്‍ക്കും.ടൂര്‍ണമെന്റില്‍ ആകെ ഏഴ് ടീമുകളാണ് പങ്കെടുകുന്നത്
മികച്ച ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ ആവേശം ഒട്ടും ചോരാതെ ഓരോ മത്സരങ്ങളും പൂര്‍ത്തിയാക്കും കാണികളുടെ ആര്‍പ്പുവിളികളും ആരവങ്ങളും കളിക്കാര്‍ക്ക് ആവേശം പകരുമെന്നും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന വലിയൊരു ജനക്കൂട്ടം കളിക്കാരെ പ്രോത്സാഹിപ്പിക്കാനെത്തിചേരുമെന്നാണ് പ്രതീക്ഷി ക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു. പ്രവേശനം സൗജന്യമാണ്
പി.പി. ചെറിയാന്‍