Thursday, March 19, 2026 Last Updated 7 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 11 Aug 2025 01.07 PM

ബലാത്സംഗക്കേസ്; വേടനെതിരെ ലുക്കൗട്ട് നോട്ടീസ്

has, been

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വേടന്‍ ഒളിവിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വേടന്‍ വിദേശത്തേക്ക് കടക്കാതിരിക്കാനായുളള പോലീസിന്റെ നടപടി. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയതോടെ വിമാനത്താവളം വഴിയടക്കം വേടന്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചാല്‍ കസ്റ്റഡിയിലെടുക്കാനാകും.

വേടനായി ശക്തമായ പരിശോധനയാണ് പോലീസ് നടത്തുന്നത്. ഇതിന്റെ ഭാഗമായി വേടന്റെ വീട്ടിലും സുഹൃത്തുക്കളുടെ വീട്ടിലും പോലീസ് എത്തിയിരുന്നു. ഇതിനിടയില്‍ വേടന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ കാത്തിരിക്കേണ്ടെന്ന തീരുമാനത്തിലാണ് പോലീസ്.

കേസില്‍ സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തുന്നത് ആരംഭിച്ചെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ടവിമലാദിത്യ പറഞ്ഞു. കേസില്‍ തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല.

Ads by Google
Ads by Google
TRENDING NOW