Sunday, March 22, 2026 Last Updated 12 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 11 Aug 2025 09.53 AM

വെള്ളിനാണയത്തിന് വേണ്ടി തന്നെ മരണത്തിലേക്ക് തള്ളിവിടാന്‍ നോക്കി ; വൈകാരിക കുറിപ്പുമായി ഡോ.ഹാരീസ്

uploads/news/2025/08/795588/harris.jpg

തിരുവനന്തപുരം: വെള്ളിനാണയത്തിന് വേണ്ടി സഹപ്രവര്‍ത്തകനെ മരണത്തിലേക്ക് തള്ളിവിടാന്‍ നോക്കിയെന്നും മുപ്പതിലധികം വര്‍ഷം ഒരുമിച്ചുണ്ടാ യിരുന്ന സുഹൃത്തുക്കള്‍ പിന്നില്‍ നിന്നും കുത്തിയെന്നും തിരുവനന്തപരും മെഡിക്കല്‍ കോളേജ് ഡോക്ടര്‍ ഹാരീസ് ഹസന്‍. മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗത്തില്‍ നിന്ന് ഉപകരണം കാണാനില്ലെന്ന റിപ്പോര്‍ട്ടിന് പിന്നാലെ മെഡിക്കല്‍ കോളജ് അധികൃതര്‍ നടത്തിയ വാര്‍ത്താ സമ്മേളനം ചൂണ്ടിക്കാട്ടി കെജിഎംസിടിഎയുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് വൈകാരിക സന്ദേശം ഇട്ടത്.

ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ കേരളം തന്റെ കൂടെ നിന്നിട്ടും സഹപ്രവര്‍ത്തകനെ ജയിലില്‍ അടയ്ക്കാന്‍ ചിലര്‍ക്ക് വ്യഗ്രതയുണ്ടായെന്ന് സന്ദേശത്തില്‍ പറഞ്ഞു. താന്‍ സാധാരണക്കാര്‍ക്ക് വേണ്ടി സംസാരിച്ചപ്പോള്‍ കേരളം മുഴുവന്‍ കൂടെ നിന്നു. എന്നാല്‍ ചില ഡോക്ടര്‍മാര്‍ അവരെടുത്ത പ്രതിജ്ഞയ്ക്ക് വിപ രീതമായി പ്രവര്‍ത്തിച്ചെന്നാണ് ഡോ. ഹാരീസിന്റെ ആരോപണം. അതേസമയംവിവാദങ്ങള്‍ ഉടന്‍ അവസാനിച്ചേക്കുമെന്ന് സൂചനയുണ്ട്. മെഡി ക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്ന അന്തിമ റിപ്പോര്‍ട്ടില്‍ കാണാതായ ഉപകരണം കണ്ടെത്തിയ സാഹചര്യത്തില്‍ അന്വേഷണം തുടരേ ണ്ടതില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഡോ. ഹാരിസ് ഹസനെതിരെ വിഷയത്തില്‍ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മെഡിക്കല്‍ കോളജ് ഉന്നതര്‍ നടത്തിയ വാര്‍ത്താ സമ്മേളനം ഡോ. ഹാരിസിനെ കുരുക്കാനാണെന്ന് വ്യാപക ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സമയത്താണ് ഗ്രൂപ്പില്‍ ഡോ ഹാരിസ് സന്ദേശമയച്ചത്. താന്‍ സംസാരിച്ചത് സാധാരണക്കാര്‍ക്ക് വേണ്ടിയാണെന്നും അത് മനസിലാക്കി തനിക്കൊപ്പം കേരളം മുഴുവന്‍ നിന്നപ്പോള്‍ ചില ഡോക്ടര്‍മാര്‍ അവരെടുത്ത പ്രതിജ്ഞയ്ക്ക് വിപരീതമായി പ്രവര്‍ത്തിച്ചെന്നാണ് ഡോ. ഹാരിസിന്റെ ആരോപണം.

Ads by Google
Ads by Google
TRENDING NOW