Thursday, March 19, 2026 Last Updated 20 Min 51 Sec ago English Edition
Todays E paper
Ads by Google
Friday 08 Aug 2025 08.38 AM

എനിക്ക് 13 വയസ്സുളള മകളുണ്ട്, ഈ ചെയ്യുന്നവര്‍ അവളുടെ കാര്യം ഓര്‍ക്കുന്നുണ്ടോ എന്നാണ് ശ്വേത എന്നോട് ചോദിച്ചത്; മേജര്‍ രവി

major-ravi-

നടി ശ്വേത മേനോനെതിരായ കേസില്‍ ശ്വേതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ മേജര്‍ രവി. അമ്മ സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതു കൊണ്ട് ശ്വേതയ്‌ക്കെതിരെ നടക്കുന്ന നീക്കമാണിതെന്ന് മേജര്‍ രവി പ്രതികരിച്ചു. ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് താരത്തിന്റെ പ്രതികരണം.

വിഷയം അറിഞ്ഞപ്പോള്‍ ശ്വേതയെ വിളിച്ച് തമാശയായാണ് ചോദിച്ചത്, എന്താണിതെന്ന്. എന്നാല്‍ ശ്വേത കരയുകയായിരുന്നു. എനിക്ക് 13 വയസുളള മകളുണ്ട്. ഈ ചെയ്യുന്നവര്‍ അവളുടെ കാര്യം ഓര്‍ക്കുന്നുണ്ടോ എന്നാണ് ശ്വേത എന്നോട് ചോദിച്ചത്. ആ കരച്ചില്‍ കേട്ടപ്പോഴാണ് എനിക്കീ വിഷയത്തിന്റെ ഗൗരവം മനസിലായത്.

മേജര്‍ രവിയുടെ വാക്കകള്‍,

ശ്വേത തിരഞ്ഞെടുപ്പിന് അപേക്ഷ കൊടുത്തതിന് പിന്നാലെയാണ് കേസ് വന്നത്. ആര്‍ക്കോ വേണ്ടി ഏതോ ഗുണ്ട ചെയ്ത പണിയാണിത്. സെന്‍സര്‍ ബോര്‍ഡ് ക്ലിയര്‍ ചെയ്ത സിനിമകളിലാണ് ശ്വേത അഭിനയിച്ചത്. അതും പത്ത് കൊല്ലം മുമ്പ് അഭിനയിച്ച സിനിമയുടെ പേരിലാണ് ഇപ്പോള്‍ പരാതി കൊടുത്തിരിക്കുന്നത്. ഇത് വ്യക്തിപരമായ വിദ്വേഷം കൊണ്ടാണെന്ന് വ്യക്തമാണ്.

എന്നാല്‍ നീതിപീഠം ഇതെല്ലാം കാണുന്നുണ്ട്. കേസില്‍ യാതൊരു തെളിവുമില്ലെന്ന് കാണുന്ന ഘട്ടത്തില്‍ ഒരു പെണ്‍കുട്ടിയുടെ ജീവിതം തുലയ്ക്കാന്‍ ശ്രമിച്ച ആളുകള്‍ക്ക് ശക്തമായ ശിക്ഷ നല്‍കണം. ഇല്ലെങ്കില്‍ ആര്‍ക്കോ വേണ്ടി കേസ് നല്‍കാന്‍ ഇതുപോലെ ആള്‍ക്കാര്‍ വരും.

പോണോഗ്രഫി തെരഞ്ഞപ്പോഴാണ് അയാള്‍ ഇതൊക്കെയും കണ്ടത്. എന്തിനാണ് അയാള്‍ തെരയാന്‍ പോയത്. അയാളാണ് യഥാര്‍ഥത്തില്‍ ശിക്ഷിക്കപ്പെടേണ്ടത്. കോടതിയില്‍ ഇതിനൊക്കെ മറുപടി നല്‍കേണ്ടി വരും. ഒരാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിങ്ങള്‍ക്ക് എന്താണ് ഇത്ര അസ്വസ്ഥത? ശ്വേത ആരുടെയും മുന്നില്‍ ഓഛ്ചാനിച്ചു നില്‍ക്കാന്‍ പോകുന്നില്ല. പൊതു സമൂഹം ശ്വേതയോടൊപ്പമുണ്ട്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിനുളള പത്രിക തളളപ്പെട്ട സാന്ദ്ര തോമസിനും മേജര്‍ രവി പിന്തുണ അറിയിച്ചു. തെരഞ്ഞെടുപ്പിനെ എന്തിനാണ് ഇങ്ങനെ ഭയക്കുനന്ത് എന്ന് അദ്ദേഹം ചോദിച്ചു. അധികാരക്കസേരയില്‍ ഇരിക്കുന്നവരൊക്കെയും അവിടെ നിന്നന് ഇറങ്ങേണ്ട സമയം അതിക്രമിച്ചു എന്നും ജേര്‍ രവി പറഞ്ഞു. അധികാരത്തിലിരിക്കുന്നവര്‍ നെപ്പോട്ടിസം കാണിക്കുന്ന സമയത്ത് ഒരു സ്ത്രീ ചോദ്യം ചോദിക്കാന്‍ മുന്നോട്ടു വരുമ്പോള്‍ അവര്‍ക്ക് ഉത്തരം നല്‍കേണ്ടി വരും. ഇവരെ കേള്‍ക്കണം. പറയുന്നതില്‍ കാര്യമുണ്ടെങ്കില്‍ അത് പരിഗണിക്കണം എന്നും മേജര്‍ രവി ആവശ്യപ്പെട്ടു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW