Sunday, March 22, 2026 Last Updated 37 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Aug 2025 01.01 PM

കണ്ണൂര്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം ; വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, പോലീസ് ലാത്തിവീശി, അനേകര്‍ക്ക് പരിക്ക്

uploads/news/2025/08/794865/kannur-uty.jpg

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം. വോട്ടെടുപ്പിനെ തുടര്‍ന്ന് എംഎസ്്എഫ്് പ്രവര്‍ത്തകരും എസ്എഫ്‌ഐ പ്രവര്‍ത്തകരും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പോലീസിന് ലാത്തി വീശേണ്ടി വന്നു. യുഡിഎസ്എഫിന്റെയും എസ്എഫ്‌ഐയുടേയും പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. വലിയരീതിയിലുള്ള സംഘര്‍ഷമാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരിസരത്തുണ്ടായത്. പല തവണ ലാത്തിവീശേണ്ടി വരികയായിരുന്നു.

കയ്യില്‍ കിട്ടിയ സാധനങ്ങള്‍ ഏടുത്ത് മര്‍ദ്ദിക്കുകയായിരുന്നു. അനേകര്‍ക്ക് പരിക്കേട്ടതായിട്ടാണ് വിവരം. ചേരിതിരിഞ്ഞുള്ള ആക്രമണത്തില്‍ ചെടിച്ചട്ടിയും ഹെല്‍മറ്റുമെല്ലാം എടുത്തെറിഞ്ഞു. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പോലീസ് പലതവണ ലാത്തി വീശിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല. സംഘര്‍ഷം മണിക്കൂറുകളോളമായി നീണ്ടു നില്‍ക്കുകയാണ്. നിരവധി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.

ഇരുവിഭാഗത്തിലുമായി നൂറുകണക്കിന് പ്രവര്‍ത്തകരാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാംപസില്‍ തമ്പടിച്ചത്. എണ്ണം കുറവായതിനാല പോലീസുകാര്‍ക്ക് ഇവരെ കാര്യമായി നിയന്ത്രിക്കാന്‍ കഴിയുമായിരുന്നില്ല. പോലീസിന് നേരെയും കയ്യാങ്കളി നടന്നു. എട്ടു സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടയിലായിരുന്നു കയ്യാങ്കളി. പല ഭാഗങ്ങളിലായി രണ്ടു പാര്‍ട്ടിക്കാരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.

വോട്ടെടുപ്പിനായി എത്തിയ വാഹനങ്ങളില്‍ എത്തിയ വിദ്യാര്‍ത്ഥികളെ പുറത്തിറക്കാന്‍ അനുവദിച്ചില്ലെന്നും ഇവരുടെ വാഹനം തടഞ്ഞെന്നും എംഎസ്എഫിന്റെയും കെ.എസ്.യുവിന്റെയും പ്രവര്‍ത്തകര്‍ ആരോപിക്കുമ്പോള്‍ വോട്ടുചെയ്യാന്‍ എത്തിയവരല്ലാത്തവര്‍ ക്യാംപസില്‍ തങ്ങി പ്രശ്‌നമുണ്ടാക്കുകയായിരുന്നു എന്നും പോലീസ് കൂട്ടു നില്‍ക്കുകയായിരുന്നു എന്നും എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആരോപണം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് യൂണിവേഴ്‌സിറ്റി ക്യാംപസില്‍ എത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW