-->
ഇംഗണ്ടിനെതിരായ ഓവൽ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയുമായി യശ്വസി ജയ്‌സ്വാൾ. 127 പന്തുകളിൽനിന്നാണ് ജയ്സ്വാൾ ടെസ്റ്റ് കരിയറിലെ ആറാം സെഞ്ചറിയിലെത്തിയത്. 32 പന്തിൽ 17 റൺസടിച്ച മലയാളി താരം കരുൺ നായരാണ് ഒടുവിൽ പുറത്തായത്. ഗസ് അക്കിൻസണിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജെയ്മി സ്മിത്ത് ക്യാച്ചെടുത്ത് കരുണിനെ മടക്കുകയായിരുന്നു.
രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സെന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനം കളി ആരംഭിച്ചത്. ജയ്‌സ്വാളിനൊപ്പം നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ആകാശ്ദീപും ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്ക് പിടികൊടുക്കാതെ സ്‌കോറുയര്‍ത്തി. ആകാശ് ദീപ് 94 പന്തിൽ 66 റൺസ് നേടി പുറത്തായി. മത്സരം 58 ഓവറുകള്‍ പിന്നിടുമ്പോൾ അഞ്ചിന് 253 റൺസെന്ന നിലയിലാണ് ഇന്ത്യ. രവീന്ദ്ര ജഡേജയുമാണു (11 പന്തിൽ ഏഴ്) ധ്രൂവ് ജൂറല്‍ (5) ക്രീസില്‍ .
ആദ്യ ഇന്നിങ്സിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 247 റൺസിന് പുറത്താക്കിയിരുന്നു. 23 റൺസിന്റെ ലീഡാണ് ആതിഥേയർക്കുണ്ടായിരുന്നത്. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് അതിവേഗം നൂറുകടന്നെങ്കിലും ഇന്ത്യൻ ബൗളർമാർ മികവുകാട്ടി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും നാലുവീതംവിക്കറ്റെടുത്തു.