Saturday, March 14, 2026 Last Updated 21 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jul 2025 05.23 PM

മലയാളികള്‍ക്കായി ഷിക്കാഗോയില്‍ സ്പീഡ് ഡേറ്റിംഗ് ഇവന്റ്: ശ്രദ്ധ നേടി മാറ്റും ജൂലിയും

uploads/news/2025/07/793946/ssw.gif

ടെക്സാസ്: ഫോള്‍ ഇന്‍ മലയാലവ് (Fall In Malayalove) സ്ഥാപകരായ ഡാലസില്‍ നിന്നുള്ള മാറ്റ് ജോര്‍ജ്, ഓസ്റ്റിനില്‍ നിന്നുള്ള ജൂലി എന്നിവര്‍ ജോര്‍ജ് ചേര്‍ന്ന് 2025 സെപ്റ്റംബര്‍ 20-ാം തീയതി ശനിയാഴ്ച ചിക്കാഗോയില്‍ മൂന്നാമത്തെ സ്പീഡ് ഡേറ്റിംഗ് ഇവന്റ് ഒരുക്കുന്നു. വിവാഹിതരാകാന്‍ പങ്കാളികളെ തേടുന്ന യുവതീയുവാക്കള്‍ക്കുവേണ്ടിയാണ് ഈ പരിപാടി.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരെ ഇവന്റില്‍ പങ്കെടുപ്പിച്ചു അനുയോജ്യരെ കണ്ടുപിടിക്കുന്ന 'മാച്ച് മേക്കിങ്' ഇവന്റ് ആണിത്.

ഡാളസിലും ന്യൂയോര്‍ക്കിലും ഇതിനു മുന്‍പ് സംഘടിപ്പിച്ച ഇവന്റ് വന്‍ വിജയമായി. 'ക്വിക്ക്' ഡേറ്റിങ്ങിലൂടെ ഒരാള്‍ക്ക് ഒന്നിലധികം അനുയോജ്യരെ ഒരേദിവസം കാണാനും പരിചയപ്പെടാനും കഴിയുന്നു. മംഗല്യത്തിന് കാലതാമസം നേരിടുന്നവര്‍ക്കും ഇതു സഹായമാകും.

സ്പീഡ് ഡേറ്റിംഗ് റൗണ്ടുകള്‍, വിനോദങ്ങള്‍, ഗെയിമുകള്‍, റാഫിള്‍, ഡിന്നര്‍, ഡ്രിങ്ക്സ് എന്നിവയും ഈ ഏകദിന പരിപാടിയില്‍ ഉണ്ടാകും. പങ്കെടുക്കുന്ന ഏവര്‍ക്കും ആസ്യാദ്യകരമാകുന്ന രീതിയിലാണ് പരിപാടിയുടെ ക്രമീകരണങ്ങള്‍ എന്ന് സംഘാടകര്‍ അറിയിച്ചു.

സ്പീഡ് ഡേറ്റിംഗ് എന്താണ്?

ഇത് ഒരു 'ക്രാഷ് കോഴ്‌സ്' പോലുള്ള ഡേറ്റിംഗ് രീതിയാണ്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ആളുകളെ പരിചയപ്പെടാനായുള്ള ലളിതമായ പ്രക്രിയ. ഓരോ പങ്കാളിക്കും മറ്റ് പങ്കാളികളുമായി കുറച്ച് മിനിറ്റുകള്‍ സംസാരിക്കാന്‍ അവസരമുണ്ടാകും. തുടര്‍ന്നു അടുത്ത വ്യക്തിയിലേയ്ക്ക് നീങ്ങേണ്ടതായിരിക്കും.

പങ്കാളികളുടെ പ്രായം, ഇഷാനിഷ്ടങ്ങള്‍ തുടങ്ങിയവ റജിസ്‌ട്രേഷനില്‍ ശേഖരിക്കും. ഈ വിവരങ്ങള്‍ FIM-ന്റെ സ്വന്തം ആള്‍ഗോരിതങ്ങള്‍ ഉപയോഗിച്ച് വിശകലനം ചെയ്താണ് വ്യക്തികള്‍ തമ്മിലുള്ള മ്യൂച്വല്‍ പൊരുത്തം ഉറപ്പാക്കുന്നത്. ഒരു വ്യക്തിക്ക് ശരാശരി 12-19 പേരുമായി പൊരുത്തമുള്ള സ്പീഡ് ഡേറ്റുകള്‍ ഒരേ ദിവസം നടക്കും.

ആധുനിക സാങ്കേതികവിദ്യയുടെ സഹായം: ഒരു മൊബൈല്‍ വെബ് ആപ്പ് ഉപയോഗിച്ചാണ് ഈ പ്രക്രിയ ലളിതമാക്കുന്നത്. ഓരോ ഡേറ്റിന്റെയും ഫീഡ്ബാക്ക് നിമിഷങ്ങളിലേക്ക് ആപ്പില്‍ തന്നെ നല്‍കാം. ഡേറ്റുകള്‍ കഴിഞ്ഞപ്പോള്‍, താല്‍പര്യം ഇരുപക്ഷത്തിലും ഉള്ളവരുടെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ ആപ്പ് വഴി ലഭ്യമാകും.

FIM ന്റെ ആദ്യ സ്പീഡ് ഡേറ്റിംഗ് ഇവന്റ് 2023-ല്‍ ഡാലസിലും, രണ്ടാമത്തേത് 2024-ല്‍ ബ്രൂക്ക്‌ലിനിലും സംഘടിപ്പിച്ചു. രണ്ട് ഇവന്റുകളും വലിയ വിജയമായിരുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.
സുഹൃത്തക്കളെ സഹായിക്കുവാനായി തുടങ്ങിയ ആശയം ഹിറ്റായതോടുകൂടി കൂടുതല്‍ ഇവന്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. സാമ്പത്തിക നിയമ മേഖലകളില്‍ പ്രൊഫഷനലുകളാണ് മാറ്റും ജൂലിയും.
നിരവധി വോളണ്ടിയേഴ്സും ഇവരെ സഹായിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുവാനും visit www.malayaleechristians.com.

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Ads by Google
Thursday 31 Jul 2025 05.23 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW