Tuesday, March 17, 2026 Last Updated 12 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 31 Jul 2025 10.07 AM

വിദ്യാര്‍ഥിനിയെ കാറിടിച്ച് കൊലപ്പെടുത്തി കടന്നുകളഞ്ഞു; നടി നന്ദിനി കശ്യപ് അറസ്റ്റില്‍

actress, and

ഗുവാഹത്തി: അപകടത്തില്‍ യുവാവ് കൊല്ലപ്പെട്ടിട്ടും വാഹനം നിര്‍ത്താതെ കടന്നുകളഞ്ഞ അസമീസ് നടി നന്ദിനി കശ്യപ് അറസ്റ്റില്‍. സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന പോളിടെക്‌നിക് വിദ്യാര്‍ഥി സമിയുല്‍ ഹഖിനെയാണ് ( 21) നടി ഓടിച്ച കാര്‍ ഇടിച്ചത്. ജൂലൈ 25നായിരുന്നു സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഗുരുതര പരുക്കേറ്റ ഹഖിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല.

ദിസ്പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ദഖിന്‍ഗാവിലായിരുന്നു വാഹനാപകടം നടന്നത്. കേസില്‍ കാംരൂപ് ( മെട്രോ) സിജെഎം കോടതി ജാമ്യാപേക്ഷ തളളിയതിനെത്തുടര്‍ന്ന് നടി നന്ദിനി കശ്യപിനെ ബുധനാഴ്ച രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇവരെ പാന്‍ബസാര്‍ വനിതാ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. ഭാരതീയ ന്യായ സംഹിത ( ബിഎന്‍എസ്)യുടെ 105-ാം വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Ads by Google
Ads by Google
TRENDING NOW