Thursday, March 12, 2026 Last Updated 9 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jul 2025 05.41 PM

ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരം ആഗസ്റ്റ് 31- ന്

uploads/news/2025/07/793775/11.gif

ചിക്കാഗോ: ആഗോള മലയാളി സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ചിക്കാഗോ സോഷ്യല്‍ ക്ലബ് നേതൃത്വം നല്കുന്ന 11-ാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിന്റെ (1300 പൗണ്ട്) ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് പുരോഗമിക്കുന്നു മുന്‍വര്‍ഷ ങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ദിവസം തന്നെ മൂന്നു പ്രോഗ്രാമുകളാണ് നട ത്തപ്പെടുക. ആഗസ്റ്റ് 31-ന് ഞായറാഴ്ച രാവിലെ 9 മണി മുതല്‍ മത്സരം ആരംഭി ക്കും 5 മണിക്ക് മത്സരങ്ങള്‍ അവസാനിക്കും 5 മണി മുതല്‍ രാത്രി 10 മണി വരെ വൈവിദ്ധ്യമാര്‍ന്ന ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ ആസ്വദിക്കുവാനുള്ള ഇന്ത്യ ഫുഡ് ടേസ്റ്റ് നടത്തപ്പെടും 7 മണി മുതല്‍ 10 മണി വരെ അഫ്സലിന്റെ നേതൃത്വത്തില്‍ കലാസന്ധ്യ അരങ്ങേറും ഈ വര്‍ഷം പുതിയ സ്ഥലത്താണ് വടംവലി മത്സരം നട ക്കുക. വിശാലവും വിപുലവുമായ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ള മോര്‍ട്ടന്‍ ഗ്രോവ് പാര്‍ക്ക് ഡിസ്ട്രിക്ട് സ്റ്റേഡിയം കാണികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാ ണ് വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ടീമുകള്‍ മത്സരങ്ങളില്‍ പങ്കെടുക്കും ഇരുപതില്‍പ്പരം ടീമുകളെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത് കൃത്യനിഷ്ഠയോടെ ഈ വര്‍ഷത്തെ മത്സരങ്ങള്‍ നടത്തപ്പെടുന്നതാണ്.

പ്രസിഡണ്ട് റൊണാള്‍ഡ് പൂക്കുമ്പേല്‍, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കല്‍ ട്രഷറര്‍ ബിജോയ് കാപ്പന്‍, ജോയിന്റ് സെക്രട്ടറി തോമസ് പൂത്തേത്ത് എന്നിവരടങ്ങിയതാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി. സിറിയക് കൂവക്കാട്ടി ലാണ് ടൂര്‍ണമെന്റ്‌റ് കമ്മിറ്റി ചെയര്‍മാന്‍ കമ്മിറ്റിയില്‍ വൈസ് ചെയര്‍മാന്‍ മാനി കരികുളം, ജനറല്‍ കണ്‍വീനര്‍ സ്റ്റീഫന്‍ കിഴക്കേക്കൂറ്റ്, ഫൈനാന്‍സ് ചെയര്‍ ബിനു കൈതക്കതൊട്ടിയില്‍, പിആര്‍ഒ മാത്യു തട്ടാമറ്റം എന്നിവരും മത്സരത്തിന്റെ വിജയ ത്തിനായി മുന്നിട്ടുപ്രവര്‍ത്തിക്കുന്നു

ആകര്‍ഷകമായ സമ്മാനത്തുകയാണ് ഈ വടംവലി മത്സരത്തിന്റെ പ്രത്യേകത ഒന്നാംസ്ഥാനം നേടുന്ന ടീമിന് 11,111 ഡോളറും മാണി നെടിയകാലായില്‍ മെമ്മോ റിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും. ചിക്കാഗോയിലെ വ്യവസായ പ്രമുഖ നായ ജോയി നെടിയകാലായിലാണ് സ്‌പോണ്‍സര്‍ രണ്ടാംസ്ഥാനം നേടുന്ന ടീമിന് 5555 ഡോളറും ജോയി മുണ്ടപ്ലാക്കല്‍ മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയും ലഭിക്കും ചിക്കാഗോയിലെ വ്യവസായ പ്രമുഖനായ ഫിലിപ്പ് മുണ്ടപ്ലാക്കലാണ് സ്‌പോണ്‍സര്‍

മൂന്നാം സ്ഥാനം നേടുന്ന ടീമിന് 3333 ഡോളറും കിഴക്കേക്കുറ്റ് ചാക്കോ & മറിയം മെമ്മോറിയല്‍ എവര്‍ റോളിങ് ട്രോഫിയുമാണ് ലഭിക്കുക. അറിയപ്പെടുന്ന സ്ഥാപ നമായ എലൈറ്റ് ഗെയിമിംഗിനു വേണ്ടി റ്റോണി & ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നു. നാലാംസ്ഥാനം ലഭിക്കുന്ന ടീമിന് 1111 ഡോള റാണ് സമ്മാനത്തുക ചിക്കാഗോ മംഗല്യ ജൂവലറിക്കു വേണ്ടി ഷൈബു കിഴക്കേ ക്കുറ്റ് മനീവ് ചിറ്റലക്കാട്ട്, മിഥുന്‍ മാമ്മൂട്ടില്‍ എന്നിവരാണ് സ്‌പോണ്‍സര്‍മാര്‍

2013-ല്‍ സ്ഥാപിതമായ ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ പ്രഥമ പ്രസിഡണ്ട് സൈമണ്‍ ചക്കാലപ്പടവിലാണ് പിന്നീട് സാജു കണ്ണമ്പള്ളി, അലക്‌സ് പടിഞ്ഞാറേല്‍, പീറ്റര്‍ കുളങ്ങര, ബിനു കൈതക്കതൊട്ടിയില്‍, സിബി കദളിമറ്റം എന്നിവര്‍ പ്രസിഡണ്ടുമാരായുള്ള കമ്മിറ്റികള്‍ വിവിധ കാലയളവുകളില്‍ സോഷ്യല്‍ ക്ലബിന്റെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകര്‍ന്നു. ആയിരക്കണക്കിന് കാണികളെ പ്രതീക്ഷിക്കുന്ന ഈ വടംവലി മാമാങ്കത്തിലേക്ക് എല്ലാവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു.

പുതിയ അഡ്രസ് ശ്രദ്ധിക്കുക:

MORTON GROVE PARK DISTRICT STADIUM 6834 DEMPSTER ST, MORTON GROVE, ILLINOIS 60053.

വിശദവിവരങ്ങള്‍ക്ക്: റൊണാള്‍ഡ് പൂക്കുമ്പേല്‍ (പ്രസിഡണ്ട്)-(630) 935-9655

സിറിയക് കൂവക്കാട്ടില്‍ (ടൂര്‍ണമെന്റ് ചെയര്‍മാന്‍)-(630) 673-3382

മാത്യു തട്ടാമറ്റം

Ads by Google
Wednesday 30 Jul 2025 05.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW