Thursday, March 12, 2026 Last Updated 57 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 30 Jul 2025 04.41 PM

ടിസാക് അന്താരാഷ്ട്ര വടംവലി മത്സരം ആഗസ്ത് 9 ന്, മേയര്‍ റോബിന്‍ ഇലക്കാട്ട് അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍

uploads/news/2025/07/793768/900.gif

ഹൂസ്റ്റണ്‍: ടെക്‌സാസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ആര്‍ട്‌സ് ക്ലബ്ബിന്റെ (TISA Club) ആഭിമുഖ്യത്തില്‍ നടത്തപെടുന്ന സീസണ്‍ 4 അന്താരാഷ്ട്ര വടംവലി ചരിത്രസംഭവമാക്കാന്‍ ഹൂസ്റ്റണ്‍ നഗരം ഒരുങ്ങുമ്പോള്‍ .മേയര്‍ റോബിന്‍ ഇലക്കാട്ടു അഡൈ്വസറി ചെയര്‍മാനായി ടിസാക് കമ്മിറ്റി പ്രവര്‍ത്തനമാരംഭിച്ചു.

കലാകായികാസ്വാദകന്‍ കൂടിയായ മലയാളികളുടെ അഭിമാനം മിസ്സോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടിനോടൊപ്പം ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക കായിക രംഗത്തെ പ്രമുഖരടങ്ങിയ ടിസക് ടീമാണ് വടം വലിമത്സരത്തിന്റെ അണിയറയിലുള്ളത്

നിരവധി വടംവലി മത്സരങ്ങള്‍ നടത്തി പരിചയസമ്പന്നരായ ചാക്കോച്ചന്‍ മേടയില്‍, ലൂക്ക് കിഴക്കെപുറത്ത് എന്നിവരാണ് ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍മാര്‍.
ഡാനി വി രാജു (പ്രസിഡണ്ട്) ജിജോ കരോട്ട് മുണ്ടക്കല്‍ (സെക്രട്ടറി), റിമല്‍ തോമസ് (ട്രഷറര്‍) ജിജു കുളങ്ങര (പിആര്‍ഓ) ജോയ് തയ്യില്‍ (വൈസ് പ്രസിഡണ്ട്) മാത്യുസ് കറുകക്കളം (ജോയിന്റ് സെക്രട്ടറി) ഫിലിപ്പ് ചോരത്ത് (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍. .

ആയിരക്കണക്കിന് ആളുകളെ ഉള്‍ക്കൊള്ളുവാന്‍ ശേഷിയുള്ള ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി എപ്പിസെന്ററിലാണ് (Fort bend County Epicenter - Indoor air- conditioning) ഗസ്ത് 9 നു ശനിയാഴ്ച്ചയാണ് മത്സരം.

ഓഗസ്റ്റ് 9 നു രാവിലെ മുതല്‍ വൈകുന്നേരം വരെ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി എപിക് സെന്ററില്‍ നടക്കുന്ന വടംവലി അമേരിക്കയിലെ പ്രഥമ ഇന്‍ഡോര്‍ വടംവലിയായി ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്നു അഡൈ്വസറി ചെയര്‍മാന്‍ റോബിന്‍ ഇലക്കാട്ട് പറഞ്ഞു.

യുഎസ്എ, കാനഡ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും നിരവധി ടീമുകളാണ് വടംവലിച്ചു ജയം പരീക്ഷിക്കാന്‍ എത്തുന്നത്. വിജയികള്‍ക്കും പങ്കെടുക്കുന്നവര്‍ക്കും
ക്യാഷ് അവാര്‍ഡുകളും നല്‍കുന്ന ഈ വന്‍ പരിപാടിക്ക് രണ്ടു ലക്ഷത്തി അമ്പതിനായിരം ഡോളറാണ് ബഡ്ജറ്റ് ചെയ്തിരിക്കുന്നതെന്ന് പിആര്‍ഓ ജിജു കുളങ്ങര പറഞ്ഞു,

പ്രസിഡണ്ട് ഡാനി രാജുവിന്റെ നേതൃത്വത്തില്‍ 35 ബോര്‍ഡ് ഓഫ് ഡയറക്ടര്‍സ് അടങ്ങുന്ന ടിസാക് ഹൂസ്റ്റണിലെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നു.

ജീമോന്‍ റാന്നി

Ads by Google
Wednesday 30 Jul 2025 04.41 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW