Thursday, March 12, 2026 Last Updated 16 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 28 Jul 2025 03.57 PM

സെന്റ്. തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍; പ്രവര്‍ത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും ജൂലൈ 27-നു

2025-26 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചടങ്ങ് മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിക്കും.
uploads/news/2025/07/793381/233.gif

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (STEFNA) യുടെ 2025-26 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും 2025 ജൂലൈ 27-നു, ഞായറാഴ്ച വൈകിട്ട് 4:00 മണിക്ക് സെന്റ്. വിന്‍സെന്റ് ഡി പോള്‍ സീറോ മലങ്കര കാത്തോലിക്ക കത്തീഡ്രല്‍ ദേവാലയത്തില്‍ വെച്ചു നടക്കും.

2025-26 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ചടങ്ങ് മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഏബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിക്കും. പ്രധാനാതിഥിയായി, സീറോ മലങ്കര കത്തോലിക്ക യു.എസ്.എ.-കാനഡ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ് സമ്മേളനത്തില്‍ പങ്കെടുക്കും. ബിഷപ്പ് ഡോ. ജോണ്‍സി ഇട്ടി (Episcopal Bishop) അനുഗ്രഹപ്രഭാഷണം നടത്തും.

വിവിധ സഭകളിലെ വൈദീകരും വിശ്വാസികളും പങ്കെടുക്കുന്ന ഈ യോഗത്തില്‍ ഗാനശുശ്രുഷക്ക് എക്യൂമെനിക്കല്‍ കൊയര്‍ നേതൃത്വം നല്‍കുന്നതാണ്. വിവിധ സഭകളുടെ സഹകരണത്തോടെ നടത്തപ്പെടുന്ന ഈ പരിപാടിയില്‍ പ്രാര്‍ത്ഥനാപൂര്‍വ്വം സംബന്ധിക്കുവാന്‍ താല്പര്യപ്പെടുന്നു. റവ. സാം എന്‍. ജോഷ്വാ (പ്രസിഡന്റ്) ഫാ. ജോണ്‍ തോമസ് (ക്ലര്‍ജി വൈസ് പ്രസിഡന്റ്) ശ്രീ. അനില്‍ തോമസ് (അത്മായ വൈസ് പ്രസിഡന്റ് & പ്രോഗ്രാം കണ്‍വീനര്‍) ശ്രീ. ജോബി ജോര്‍ജ് (സെക്രട്ടറി) ശ്രീ. ജോര്‍ജ് തോമസ് എന്നിവരടങ്ങുന്ന കമ്മിറ്റി പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കുന്നു

വാര്‍ത്ത അയച്ചു തന്നത്: ഷാജി തോമസ് ജേക്കബ്

ജീമോന്‍ റാന്നി

Ads by Google
Monday 28 Jul 2025 03.57 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW