Monday, March 23, 2026 Last Updated 22 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 27 Jul 2025 12.06 PM

ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം, ജലനിരപ്പ് ഉയരുന്നു, ബാണാസുരസാഗർ അണക്കെട്ട് ഷട്ടർ ഇനിയും ഉയർത്തും

banasura sagar dam

കൽപ്പറ്റ : വ്യഷ്ടിപ്രദേശത്ത് അടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2 , 3 ഷട്ടറുകൾ 75 സെൻറീമീറ്റർ ഉയർത്തിയിരിക്കുകയാണ്. ഇനിയും ജലനിരപ്പുയർന്നാൽ ഷട്ടറുകൾ 85 സെൻറീമീറ്ററായി ഉയർത്താനാണ് തീരുമാനമെന്ന് എക്സി. എൻജിനീയർ അറിയിച്ചു. പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശം നൽകി. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

മഴ ശക്തമായ വയനാട് സുൽത്താൻ ബത്തേരി പനമരം റോഡിൽ മരം വീണ് ഗതാഗതം നിലച്ചിരിക്കുകയാണ്. ബീനാച്ചിക്ക് സമീപമാണ് റോഡിന് കുറുകെ മരം വീണത്. ഇതുവഴിയുളള ഗതാഗതം തടസപ്പെട്ടു.

Ads by Google
Sunday 27 Jul 2025 12.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW