Monday, March 23, 2026 Last Updated 11 Min 46 Sec ago English Edition
Todays E paper
Ads by Google
Saturday 26 Jul 2025 11.49 AM

മിഥുന്റെ മരണത്തില്‍ ഗുരുതരവീഴ്ച; തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂള്‍ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു, സര്‍ക്കാര്‍ ഏറ്റെടുത്തു

uploads/news/2025/07/793032/v-shivankutty.jpg

കൊല്ലം: എട്ടാംക്ലാസ്സ വിദ്യാര്‍ത്ഥി മിഥുന്‍ വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞ സംഭവത്തില്‍ തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. മാനേജര്‍ക്കും ഹെഡ്മാസ്റ്റര്‍ക്കും സംഭവത്തില്‍ ഗുരുതരമായി വീഴ്ച വന്നതായി സര്‍ക്കാര്‍ വാര്‍ത്താസമ്മേളന ത്തില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഇതുവരെ എടുത്തിട്ടുള്ള ഏറ്റവും വലിയ നടപടിയാണ് ഇതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

സ്‌കൂള്‍ മാനേജ്‌മെന്റിനെ പിരിച്ചുവിട്ട് പകരം ചുമതല കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കുമെന്നും പറഞ്ഞു. മരണപ്പെട്ട മിഥുന്റെ കുടുംബത്തിന് മൂന്ന്‌ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും. കെഎസ്ഇബിയും കെഎസ്ടിഎ യും പത്തുലക്ഷം വീതവും നല്‍കും. സ്‌കൂളുകളിലെ സുരക്ഷാ കാര്യത്തില്‍ കൂടുതല്‍ നടപടികളും പദ്ധതികളും കൊണ്ടുവരും സ്‌കൂള്‍ പി.ടി.എയ്ക്കും മറ്റും സുരക്ഷാ കാര്യങ്ങള്‍ കണ്ടെത്തിയാല്‍ അത് പറയാന്‍ വാട്‌സാപ്പ് ഗ്രൂപ്പും നമ്പറും നല്‍കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ മാനേജരില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. നല്‍കിയ വിശദീകരണത്തില്‍ തൃപ്തികരമായ മറുപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്.

സ്‌കൂള്‍ മാനേജര്‍ക്ക് ഗുരുതരമായി വീഴ്ച വന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റിനെ പിരിച്ചുവിടുകയും ചെയ്തു. നേരത്തേ എല്‍ഡിഎഫിന്റെ കീഴിലുള്ള മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളാണ് ഇതെന്നും അതുകൊണ്ട് മാനേജ്‌മെന്റിനെതിരേ നടപടിയെടുക്കാതെ പ്രധാന അദ്ധ്യാപികയ്ക്ക് എതിരേ മാത്രമാണ് നടപടിയെടുത്തതെന്നും നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW