-->
ന്യൂഡല്‍ഹി : ഡ്രോണിൽനിന്ന് വിജയകരമായി മിസൈൽ വിക്ഷേപിച്ച് ഇന്ത്യ. ആന്ധ്രപ്രദേശിലെ കുർനൂലിൽ ഡിഫൻസ് റിസർച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). നടത്തിയ യുഎവി ലോഞ്ച്ഡ് പ്രിസിഷൻ ഗൈഡഡ് മിസൈൽ (യുഎൽപിജിഎം) – വി3 പരീക്ഷണം വിജയിച്ചു. ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഡിആർഡിഒയെ അഭിനന്ദിച്ചു.
‘‘യുഎവി ലോഞ്ച്ഡ് പ്രിസിഷൻ ഗൈഡഡ് മിസൈൽ (യുഎൽപിജിഎം) – വി3 പരീക്ഷണ വിജയം ഇന്ത്യയുടെ പ്രതിരോധമേഖലയ്ക്ക് ഒരു ഉത്തേജനമാണ്. ഡിആർഡിഒയെയും പങ്കാളികളെയും അഭിനന്ദിക്കുന്നു. നിർണായകമായ പ്രതിരോധ സാങ്കേതികവിദ്യ നിർമിക്കാനും നേട്ടം കൈവരിക്കാനും ഇന്ത്യൻ വ്യവസായം സജ്ജമാണെന്ന് ഇതു തെളിയിക്കുന്നു’’ – അദ്ദേഹം എക്സിൽ കുറിച്ചു .
In a major boost to India’s defence capabilities, @DRDO_India has successfully carried out flight trials of UAV Launched Precision Guided Missile (ULPGM)-V3 in the National Open Area Range (NOAR), test range in Kurnool, Andhra Pradesh.Congratulations to DRDO and the industry… pic.twitter.com/KR4gzafMoQ— Rajnath Singh (@rajnathsingh) July 25, 2025
ഭാരം തീരെ കുറഞ്ഞതും കൃത്യതയേറിയും വിവിധതരം വ്യോമ സംവിധാനങ്ങളില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്ന രീതിയിലാണ് ULPGM ചിട്ടപ്പെടുത്തിയിരിക്കുന്നത്. രാപ്പകല്‍ ഭേദമെന്യേ ഉപയോഗിക്കാന്‍ പര്യാപ്തമായ രീതിയിലാണ് മിസൈല്‍ വികസിപ്പിച്ചിരിക്കുന്നത്. 12.5 കിലോ ഭാരമുള്ള മിസൈല്‍ ഫയര്‍ ആന്‍റ് ഫോര്‍ഗെറ്റ്ഇനത്തില്‍പ്പെടുന്നതാണ്. പകല്‍ നേരത്ത് നാല് കിലോമീറ്റര്‍ പരിധിയിലും രാത്രിയില്‍ രണ്ടര കിലോ മീറ്ററുമാണ് പരിധി. ഒരേസമയം ചലിക്കുന്നതും അല്ലാത്തതുമായ ലക്ഷ്യങ്ങളെ ആക്രമിക്കാന്‍ മിസൈലിന് കഴിയും.