Monday, March 23, 2026 Last Updated 39 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 25 Jul 2025 04.26 PM

അഞ്ച് വർഷം, 350 കോടിയിലേറെ രൂപ; പ്രധാനമന്ത്രിയുടെ വിദേശയാത്രാ ചിലവ് കണക്കുകൾ പുറത്ത്

prime minister

ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്ക് ചിലവായ തുകയുടെ പൂർണവിവരങ്ങൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. രാജ്യസഭയിൽ തൃണമൂൽ കോൺഗ്രസ് എംപി ഡെറിക്ക് ഓ ബ്രെയിനിന്റെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി കീർത്തി വർധൻ സിങ് ആണ് കണക്കുകൾ പുറത്തുവിട്ടത്. ഇത് പ്രകാരം അഞ്ച് വർഷത്തെ വിദേശയാത്രകൾക്ക് ചിലവായത് 362 കോടി രൂപയാണ്.

2024ൽ പ്രധാനമന്ത്രി 16 രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ആകെ ചിലവായ തുക 109 കോടി രൂപയാണ്. 2023ൽ 93 കോടി രൂപയും 2022, 2021 എന്നീ വർഷങ്ങളിൽ യഥാക്രമം 55.82 കോടി, 36 കോടി എന്നിങ്ങനെയാണ്. 2023ലെ യുഎസ് യാത്രയ്ക്ക് 22 കോടി രൂപയാണ് ചിലവായത്. ജനങ്ങളുമായി ആശയവിനിമയം, പരസ്യങ്ങൾ, ബ്രോഡ്‌കാസ്റ്റ് ചിലവുകൾ എല്ലാം ചേർത്താണ് മൊത്തം ചിലവുകൾ കണക്കാക്കുക.

Ads by Google
Ads by Google
LATEST NEWS
TRENDING NOW