Thursday, March 12, 2026 Last Updated 10 Min 57 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jul 2025 07.39 PM

ഡാലസില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളിനു കൊടിയേറി

ജൂലൈ 27 ഞായറാഴ്ച വൈകുന്നേരം 5:00 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് മുഖ്യ കാര്‍മ്മികനാകും. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണവും, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും, സ്നേഹവിരുന്നും നടക്കും.
uploads/news/2025/07/792457/AA-1.gif

കൊപ്പേല്‍ (ടെക്‌സാസ്): ഡാലസിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തിയവിശ്വാസികളെ സാക്ഷിയാക്കി ഭാരതത്തിന്റെ പ്രഥമ വിശുദ്ധയുടെ തിരുനാളിനു ടെക്സാസിലെ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ
സീറോ മലബാര്‍ ദേവാലയത്തില്‍ കൊടിയേറി.

കൊടിയേറ്റിനും തുടര്‍ന്ന് നടന്ന ദിവ്യബലിക്കും ഇടവക വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍ എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. അല്‍ഫോന്‍സാമ്മയുടെ ജീവിതം മാതൃയാക്കുവാനും തിരുനാളുകളില്‍ പങ്കെടുത്തു ആത്മീയ കൃപാവരങ്ങള്‍ നേടുവാനും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരിമാര്‍ അറിയിച്ചു.

പത്തു ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ ജൂലൈ 28 നു സമാപിക്കും. ദിവസേന ആരാധനയും വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരിക്കും. അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥം തേടിയുള്ള നിയോഗത്തിനും നന്ദിസമര്‍പ്പണത്തിനുമായി ദാസന്‍ ദാസി സമര്‍പ്പണത്തിനുള്ള അവസരവും വിശ്വാസികള്‍ക്കുണ്ടായിരിക്കുന്നതാണ്.

ജൂലൈ 27 ഞായറാഴ്ച വൈകുന്നേരം 5:00 ന് നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍. ജോയ് ആലപ്പാട്ട് മുഖ്യ കാര്‍മ്മികനാകും. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണവും, പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും, സ്നേഹവിരുന്നും നടക്കും.

പ്രത്യേക കലാപരിപാടികളുടെ ഭാഗമായി ജൂലൈ 25 വെള്ളിയാഴ്ച വൈകുന്നേരം ഇടവക ഫാമിലിഡേയും, 26 ശനിയാഴ്ച വൈകുന്നേരം മെലഡീസ് ക്ലബ് യുഎസ്എ ഒരുക്കുന്ന ഗാനമേളയും സെന്റ് അല്‍ഫോന്‍സാ ഓഡിറ്റോറിയത്തില്‍ നടക്കും.ഇതോടൊപ്പം വാര്‍ഡ് യുണിറ്റുകള്‍ സംഘടിപ്പിക്കുന്ന തടുകട ഭക്ഷ്യ മേളയും ആകര്‍ഷകമാകും.

ഇടവക വികാരി ഫാ. മാത്യൂസ് കുര്യന്‍ മുഞ്ഞനാട്ട്, അസി. വികാരി ഫാ. ജിമ്മി എടക്കുളത്തൂര്‍, ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിന്‍ കുര്യന്‍, റോബിന്‍ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂര്‍, സെബാസ്റ്റ്യന്‍ പോള്‍ (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തില്‍ പാരീഷ് കൗണ്‍സിലും ഇടവകയിലെ കുടുംബ യൂണിറ്റുകളും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ?

മാര്‍ട്ടിന്‍ വിലങ്ങോലില്‍

Ads by Google
Tuesday 22 Jul 2025 07.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW