Thursday, March 12, 2026 Last Updated 11 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jul 2025 04.40 PM

ഡാളസ് കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് വാര്‍ഷിക കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 1-3 തീയതികളില്‍

uploads/news/2025/07/792446/ww.gif

ഡാളസ്: കേരള എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് (കെ.ഇ.സി.എഫ്.) വാര്‍ഷിക കണ്‍വെന്‍ഷന്‍ 2025 ഓഗസ്റ്റ് 1, 2, 3 തീയതികളില്‍ നടക്കും. എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെയാണ് ശുശ്രൂഷകള്‍. കരോള്‍ട്ടണിലെ സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യന്‍ കത്തീഡ്രലില്‍ വെച്ചാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നടക്കുന്നത്.

'നീ എവിടെ നിന്നാണ് വന്നത്, എവിടേക്ക് പോകുന്നു' (ഉത്പത്തി 16:8) എന്ന വിഷയത്തെ ആസ്പദമാക്കി ഒക്ലഹോമയിലെ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി റവ. ബൈജു മാത്യു മാവിനല്‍ മുഖ്യ പ്രഭാഷണം നടത്തും. ക്‌നാനായ അതിരൂപതയിലെ റാന്നി & ഔട്ട്‌സൈഡ് കേരള റീജിയന്റെ മെത്രാപ്പോലീത്തയും കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ അറിയിച്ചു

ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ ആതിഥേയത്വം വഹിക്കുന്നത് സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യന്‍ കത്തീഡ്രലാണ്(2707 ഡോവ് ക്രീക്ക് ലെയ്ന്‍, കരോള്‍ട്ടണ്‍, TX 75006 )

ഡാളസിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളായ സെന്റ് അല്‍ഫോന്‍സ കാത്തലിക് ചര്‍ച്ച് (കൊപ്പല്‍), സെഹിയോണ്‍ മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് (പ്ലാനോ), സെന്റ് മേരീസ് മലങ്കര കാത്തലിക് ചര്‍ച്ച് (മെസ്‌ക്വിറ്റ്), സെന്റ് മേരീസ് യാക്കോബായ സിറിയക് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (കരോള്‍ട്ടണ്‍), സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപ്പള്ളി (ഫാര്‍മേഴ്‌സ് ബ്രാഞ്ച്), സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (ഗാര്‍ലന്‍ഡ്), സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (ഇര്‍വിംഗ്), സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (ഡാളസ്), സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് (മക്കിന്നി), സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യ (കരോള്‍ട്ടണ്‍), മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്), മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് (കരോള്‍ട്ടണ്‍), സെന്റ് പോള്‍സ് മാര്‍ത്തോമ്മാ ചര്‍ച്ച് ഡാളസ് (മെസ്‌ക്വിറ്റ്), ഡാളസിലെ സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്‍ (ഗാര്‍ലന്‍ഡ്), സെന്റ് തോമസ് ദി അപ്പോസ്തല കാത്തലിക് ചര്‍ച്ച് (ഗാര്‍ലന്‍ഡ്), മാര്‍ ഗ്രിഗോറിയോസ് സിറിയക് യാക്കോബായ ചര്‍ച്ച് (മെസ്‌ക്വിറ്റ്), ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക് ചര്‍ച്ച് (ഫാര്‍മേഴ്‌സ് ബ്രാഞ്ച്), സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ (ഇര്‍വിംഗ്), സെന്റ് തോമസ് കന്യ യാക്കോബൈറ്റ് സിറിയന്‍ ചര്‍ച്ച് (ഇര്‍വിംഗ്) തുടങ്ങിയ ഇടവകകളുടെ പിന്തുണയോടെയാണ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നത്.

വാര്‍ഷിക കണ്‍വെന്‍ഷനില്‍ എല്ലാവരും പ്രാര്‍ത്ഥനാപൂര്‍വ്വം വന്ന് പങ്കെടുക്കണമെന്ന് കെ.ഇ.സി.എഫ്. ഭാരവാഹികളായ പ്രസിഡന്റ്: റവ. ഫാ. ബേസില്‍ എബ്രഹാം (ഫോണ്‍: 469-397-5533) വൈസ് പ്രസിഡന്റ്: റവ. ഫാ. പോള്‍ തോട്ടക്കാട്ട് (ഫോണ്‍: 917-291-7877)ജനറല്‍ സെക്രട്ടറി: മിസ്റ്റര്‍ അലക്‌സ് അലക്‌സാണ്ടര്‍ (ഫോണ്‍: 214-289-9192)ട്രസ്റ്റി: മിസ്റ്റര്‍ ജോര്‍ജ് ജോസഫ് (ഫോണ്‍: 214-542-3840) ക്വയര്‍ ഡയറക്ടര്‍: മിസ്റ്റര്‍ തോമസ് ജോണ്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് www.kecfdallas.org സന്ദര്‍ശിക്കാവുന്നതാണ്.

പി.പി. ചെറിയാന്‍

Ads by Google
Tuesday 22 Jul 2025 04.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW